The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

ഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടി

പെട്രോൾ പമ്പിൽ ഉണ്ടായ ഇന്ധന ചോർച്ചമൂലം സമീപത്തെ ഇരുനില കെട്ടിടത്തിലെ കിണർ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അഗ്നിബാധയിൽ മൂന്ന് പേർക്ക് പൊള്ളലേറ്റ സംഭവത്തിൽ കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടി. സുരക്ഷാ വീഴ്ച സ്…

Kerala04 Sep 2026, 10:44 PM 6,066
റെക്കോര്‍ഡ് പുസ്തകം കൊണ്ടു വന്നില്ല; പ്ലസ് ടു വിദ്യാര്‍ഥിനിയെ ക്ലാസ് കഴിഞ്ഞിട്ടും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി
റെക്കോര്‍ഡ് പുസ്തകം കൊണ്ടു വന്നില്ല; പ്ലസ് ടു വിദ്യാര്‍ഥിനിയെ ക്ലാസ് കഴിഞ്ഞിട്ടും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി

പെട്രോൾ പമ്പിൽ ഉണ്ടായ ഇന്ധന ചോർച്ചമൂലം സമീപത്തെ ഇരുനില കെട്ടിടത്തിലെ കിണർ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അഗ്നിബാധയിൽ മൂന്ന് പേർക്ക് പൊള്ളലേറ്റ സംഭവത്തിൽ കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടി. സുരക്ഷാ വീഴ്ച സ്ഥിരീകരിച്ചാണ്‌ ഐഒസി പ്രതിനിധികളുടെ നിർദേശാനുസരണം പമ്പ് അടച്ചത്. ബങ്കിലെ ഇന്ധന ടാങ്കിൽ ഡീസലിനു പകരം പെട്രോൾ ഒഴിച്ചതും ഇത് ഓവർ ഫ്ലോയായി മണ്ണിലേക്ക് പടർന്നതുമാണ് അപകടത്തിന് കാരണമായത്. സമീപത്തെ കിണറ്റിലെ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ വൃത്തിയാക്കാനെത്തിയ കല്ലമ്പലം സ്വദേശികളായ സുനു, വിനീത് എന്നിവർക്കും സുഹൃത്ത് രാകേഷിനുമാണ് (ഉണ്ണി) പൊള്ളലേറ്റത്. ഓക്‌സിജൻ സാന്നിധ്യം ഉറപ്പുവരുത്താൻ മെഴുകുതിരി കത്തിച്ച്‌ കിണറ്റിലിറക്കിയതോടെ മുകളിലേക്ക്‌ തീ ആളിപ്പടർന്നാണ്‌ പുറത്തുനിൽക്കുകയായിരുന്ന മൂവർക്കും പൊള്ളലേറ്റത്‌.

ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ പരാതിയിൽ കല്ലമ്പലം പൊലീസ് കേസെടുത്തു. ഇനിയും അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പമ്പ് അടച്ചത്. സമീപത്തെ കെട്ടിടത്തിലെ അപകടം നടന്ന ഭാഗത്തേക്കുള്ള വഴിയും അടച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പ് വർക്കല ശിവഗിരി കൈതക്കോണം നാസിൽ ടി എസ് സിന്ധുവാണ് ലീസിനെടുത്തിരിക്കുന്നത്. ഐഒസി പ്രതിനിധികളുടെയും പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും വിശദ പരിശോധനയ്ക്കുശേഷമായിരിക്കും ഇനി പമ്പ് തുറക്കുക.

Share this story

Share

Related Stories