The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേന്ദ്രത്തിനെതിരെയുള്ള കേരളത്തിൻ്റെ സമരത്തിന് കർണാടകയുടെ പിന്തുണ; DK ശിവകുമാർ

കേന്ദ്ര അവഗണന മൂലം കേരളത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് സമാനമാണ് കർണാടകയിലേതെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ DK ശിവകുമാർ. കേരളം നാളെ ഡൽഹിയിൽ നടത്തുന്ന സമരത്തിന് തങ്ങൾ പൂർണ പിന്തുണ നൽകും.…

Kerala07 Feb 2024, 8:53 PM 20,522
കേന്ദ്രത്തിനെതിരെയുള്ള കേരളത്തിൻ്റെ സമരത്തിന് കർണാടകയുടെ പിന്തുണ; DK ശിവകുമാർ
കേന്ദ്ര അവഗണന മൂലം കേരളത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് സമാനമാണ് കർണാടകയിലേതെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ DK ശിവകുമാർ. കേരളം നാളെ ഡൽഹിയിൽ നടത്തുന്ന സമരത്തിന് തങ്ങൾ പൂർണ പിന്തുണ നൽകും. പിന്തുണ അഭ്യർഥിച്ച് കേരള മുഖ്യമന്ത്രി തങ്ങൾക്ക് കത്ത് അയച്ചിരുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നികുതി വിഹിതം കൃത്യമായി തങ്ങൾ കേന്ദ്രത്തിലേക്ക് അടയ്ക്കുന്നുണ്ട്.

എന്നാൽ അർഹമായ വിഹിതം തിരിച്ചു നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. 100 രൂപ കൊടുക്കുമ്പോൾ 30 രൂപ പോലും വിഹിതമായി ലഭിക്കുന്നില്ല. നികുതി വിഹിതവും ഗ്രാൻ്റുകളും വെട്ടിക്കുറയ്ക്കുകയാണ്.

ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കും. അതുകൊണ്ടു തന്നെ കേരളത്തിൻ്റെ സമരത്തെ തങ്ങൾ പിന്തുണക്കും. ജനങ്ങൾക്കു വേണ്ടിയുള്ള സമരമാണിതെന്നും ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൻ്റെ ഡൽഹി സമരത്തിന് പൂർണ പിന്തുണ നൽകുന്നതായി കർണാടക ഊർജ വകുപ്പ് മന്ത്രി KJ ജോർജും വ്യക്തമാക്കി. നീതിക്ക് വേണ്ടിയുള്ള സമരമാണിത്. സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിച്ചേ മതിയാവു. ഇത് ലഭിക്കാത്തത് മൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

കർണാടകത്തിനുള്ള GST വിഹിതമടക്കം ലഭിക്കുന്നില്ലെന്നും കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും പഞ്ചായത്തിരാജ് മന്ത്രി പ്രിയങ്ക് ഗാർഗെ മാധ്യമങ്ങളോടു പറഞ്ഞു.

Share this story

Share

Related Stories