The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അഭിഭാഷകരുടെ പാനലിലേക്ക്  കെ-റെറ അപേക്ഷ ക്ഷണിച്ചു

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ഹൈക്കോടതിയിലും കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിറ്റിയെ പ്രതിനിധീകരിക്കുന്നതിന് യോഗ്യതയും പരിചയസമ്പത്തുമുള്ള അഭിഭാഷകരിൽ നിന്ന് അ…

Kerala23 Apr 2025, 11:10 PM 26,751
അഭിഭാഷകരുടെ പാനലിലേക്ക്  കെ-റെറ അപേക്ഷ ക്ഷണിച്ചു

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ഹൈക്കോടതിയിലും കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിറ്റിയെ പ്രതിനിധീകരിക്കുന്നതിന് യോഗ്യതയും പരിചയസമ്പത്തുമുള്ള അഭിഭാഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട്, 2016, അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസുകൾ കൈകാര്യം ചെയ്യാനും നിയമോപദേശം നൽകാനും അഭിഭാഷകർ ഉൾപെടുന്ന പാനൽ രൂപീകരിക്കുക എന്നതാണ് ഉദ്ദേശ്യം.


അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, കുറഞ്ഞത് 20 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. കേരള ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.  റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, ട്രൈബ്യൂണലുകൾ, ഹൈക്കോടതി എന്നിവയിലുളള പരിചയത്തിന് മുൻഗണന. റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട് 2016, സിവിൽ പ്രൊസീജർ നിയമം എന്നിവയിൽ അറിവുണ്ടായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം നിർബന്ധം.


യോഗ്യരായവർ ഫോട്ടോയോടുകൂടിയ സി.വി, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, കൈകാര്യം ചെയ്ത കേസുകളുടെ പട്ടിക, അവസാന മൂന്ന് വർഷത്തിനുള്ളിൽ അഭിഭാഷകൻ ആയി ഹാജരായ രണ്ട് വിധിന്യായങ്ങൾ, സാമ്പിൾ ബ്രീഫുകളും പ്ലീഡിങ്ങുകളും, പാനലിൽ ചേർക്കുന്നതിനുള്ള താൽപര്യവും പ്രവൃത്തിപരിചയം എങ്ങനെ യോജിക്കുന്നു എന്നതും വ്യക്തമാക്കുന്ന കവർ ലെറ്റർ എന്നിവ സഹിതം- സെക്രട്ടറി (നിയമ വിഭാഗം), കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ട്രിനിറ്റി സെന്റർ, കേശവദാസപുരം, തിരുവനന്തപുരം  695004 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 15. വിശദവിവരങ്ങൾക്ക് rera.kerala.gov.in, ഫോൺ : 9497680600, 04713501012.


Share this story

Share

Related Stories