The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

ജാത്തിരെ കാലാവസ്ഥ ഉച്ചകോടി സമാപിച്ചു

കാർബൺ ന്യൂട്രൽ -ജൈവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണനജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജാത്തിരെ ജൈവവൈവിധ്യ പ്രദർശന വിപണന മേളയും കലാവസ്ഥ ഉച്ചകോടിയ…

Kerala26 Feb 2024, 5:50 PM 26,223
ജാത്തിരെ കാലാവസ്ഥ ഉച്ചകോടി സമാപിച്ചു

കാർബൺ ന്യൂട്രൽ -ജൈവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന


ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജാത്തിരെ ജൈവവൈവിധ്യ പ്രദർശന വിപണന മേളയും കലാവസ്ഥ ഉച്ചകോടിയും സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയിലെ വിവിധ സെമിനാറുകളിൽ ഉയർന്ന് വന്ന ആശയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും എല്ലാവരുടെയും പിന്തുണയോടെ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


പഞ്ചായത്ത് തലത്തിൽ ബി.എം.സികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും വയനാടിൻ്റെ ജൈവസമ്പത്ത് സംരക്ഷിക്കണമെന്നും ജൈവവൈവിധ്യ പരിപാലന സമിതിയുടെ ശാക്തീകരണം എന്ന വിഷയത്തിൽ നടന്ന സെമിനാർ വിലയിരുത്തി. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം മുൻ ഡയറക്ടർ ഡോ. അനിൽകുമാർ, സെമിനാറിൽ അധ്യക്ഷത വഹിച്ചു .ഡോ. ടി.ആർ സുമ, ടി.സി .ജോസഫ്, ഷൈജു മച്ചാത്തി, പ്രകാശ് പുലരി എന്നിവർ പാനലിസ്റ്റുകളായി. ബി എം സി പ്രതിനിധികളായ എച്ച് .ബി.പ്രദീപ് മാസ്റ്റർ, പവിത്രൻ മാസ്റ്റർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.


കലാവസ്ഥാ ഉച്ചകോടി; ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ


ജില്ലയിൽ പൈതൃക വിത്ത് സംരക്ഷിക്കുന്ന കർഷകരെ സഹായിക്കാൻ 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തും. വയനാടിൻ്റെ കലാവസ്ഥ പ്രവചനം കൂടുതൽ ജനകീയമാക്കുന്നതിന് കുസാറ്റിൻ്റെയും, ഹ്യൂസിൻ്റെയും സഹായത്തോടെ എല്ലാ കൃഷിഭവനിലും കാലാവസ്ഥ പ്രവചനം ആരംഭിക്കും. കാർബൺ ന്യൂട്രൽ റിപ്പോർട്ടിൽ കൂടുതൽ കാർബൺ പുറം തള്ളുന്നത് ഊർജ്ജ മേഖലയിലാണ്. ഇതിൽ ആദ്യഘട്ടം തിരഞ്ഞെടുത്ത സ്കൂളുകളെ മുഴുവൻ സോളാർവൽകരിക്കും. സ്ഥലമുള്ള സ്കൂളുകളിൽ മുള, കാർബൺ ആഗിരണം ചെയ്യാൻ കഴിയുന്ന മറ്റ് മരങ്ങളും ഫലവൃക്ഷങ്ങളും ഉപയോഗിച്ച് കാർബൺ ന്യൂട്രൽ ഹാപ്പിനെസ്സ് പാർക്ക് സ്ഥാപിക്കും.


സ്കൂളുകളിൽ സൈക്കിൾ ക്ലബ് രൂപീകരിച്ച് സൈക്കിളുകൾ നൽക്കും. നാട്ടറിവുകൾ ശേഖരിച്ച് പഞ്ചായത്ത് ബി.എം.സികളുടെ സഹായത്തോടെ നാട്ടറിവ് പുസ്തകം പുറത്തിറക്കും. ഉച്ചകോടിയിൽ ഉയർന്ന് വന്ന ആശയങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും ശ്രദ്ധയിൽ എത്തിക്കും. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുറത്തിറക്കിയ കാർബൺ ന്യൂട്രൽ റിപ്പോർട്ടിൻ്റെ വിശദമായ ചർച്ചയും തുടർപ്രവർത്തനങ്ങളും സാധ്യമാക്കും.


കാർഷിക മേഖലയിൽ അവാർഡിന് അർഹരായ മാധ്യമപ്രവർത്തകരായ അരുൺകുമാർ, നീതു സനു എന്നിവരെയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കർമസേന അംഗങ്ങളെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.ഇ വിനയൻ, അഹമ്മദ് കുട്ടി ബ്രാൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജുനൈദ് കൈപ്പാണി, എം.മുഹമ്മദ് ബഷീർ, സീത വിജയൻ, മെമ്പർമാരായ അമൽ ജോയ്, സിന്ധു ശ്രീധർ, ബിന്ദു പ്രകാശ്, ബീന ജോസ്, എ.എൻ.സുശീല, എൻ.സി.പ്രസാദ്, കെ.വിജയൻ, മീനാക്ഷി രാമൻ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ.പി.നുസ്രത്ത്, ബേബി വർഗ്ഗീസ്സ്, ഉഷ രാജേന്ദ്രൻ, ജൈവ പരിപാലന സമിതി കൺവീനർ ടി.സി.ജോസഫ് എന്നിവർ സംസാരിച്ചു.


Share this story

Share

Related Stories