The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് തിരുവനന്തപുരത്ത്

നിർമ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവിന്റെ രണ്ടാം എഡിഷൻ ഡിസംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാ…

Kerala06 Dec 2024, 8:50 PM 33,753
അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് തിരുവനന്തപുരത്ത്

നിർമ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവിന്റെ രണ്ടാം എഡിഷൻ ഡിസംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും  അനുബന്ധ വേദികളിലുമായി നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ എച്ച് ആർ ഡിയാണ് അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യസ മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.


നിർമിതബുദ്ധിയും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയം ആഴത്തിൽ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധരും നയരൂപീകരണത്തിനു ചുക്കാൻ പിടിക്കുന്നവരും സർക്കാരിലെയും സ്വകാര്യമേഖലകളിലെയും ഉന്നതോദ്യോഗസ്ഥരും ഒത്തുചേരും. നിർമിതബുദ്ധിയുടെ ശക്തിയും വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഇതുമായി ബന്ധപ്പെട്ട് രൂപപ്പെടാവുന്ന നിർണായക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും കോൺക്ലേവ് ചർച്ച ചെയ്യും. വിവിധ ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, വിദേശ സർവകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ നിന്നെല്ലാമുള്ള സാങ്കേതിക വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്താവുന്ന സ്വാധീനം, തുറന്നുതരുന്ന സാധ്യതകൾ എന്നിവയും ചർച്ചയാവും. അന്താരാഷ്ട്ര ഏജൻസിയായ ഐഇഇഇ യുടെ ആഭിമുഖ്യത്തിലുള്ള വട്ടമേശ ചർച്ചകൾ, എ.ഐ അന്താരാഷ്ട്ര കോൺഫറൻസ്, എ ഐ ഹാക്കത്തോൺ, വിദ്യാർഥികൾക്കുള്ള എ.ഐ ക്വിസുകൾ, എ.ഐ റോബോട്ടിക് എക്സിബിഷനുകൾ എന്നിവയും അനുബന്ധമായി നടക്കും.


നിർമിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും, നിർമിതബുദ്ധിയും മാധ്യമങ്ങളും, നിർമിതബുദ്ധിയും നിയമനിർമാണവും, നിർമിതബുദ്ധിയും യുവജന ശാക്തീകരണവും, നിർമിതബുദ്ധിയും ആരോഗ്യ പരിപാലനവും, നിർമിത ബുദ്ധിയും വിദ്യാഭ്യാസവും കേരള സാഹചര്യത്തിൽ, നിർമിത ബുദ്ധിയും സിനിമയും എന്നീ വിഷയങ്ങളിൽ വിവിധ സെഷനുകൾ നടക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമടക്കം പ്രവേശനം സൗജന്യമായിരിക്കും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷൻ സ്റ്റാളുകൾ, കല-സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും കോൺക്ലേവിന്റെ ഭാഗമായി ഒരുക്കും.


കോൺക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങൾ https://icgaife2.ihrd.ac.in ൽ ലഭിക്കും. https://icgaife2.ihrd.ac.in/index.php/registration എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.


Share this story

Share

Related Stories