The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സാമൂഹ്യനീതി വകുപ്പിന്റെ മിശ്രവിവാഹ ധനസഹായ പദ്ധതി

മിശ്രവിവാഹം ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് മിശ്രവിവാഹ ധനസഹായ പദ്ധതി. നിയമപരമായി വിവാഹം രജിസ്റ്റര്‍…

Kerala22 Feb 2024, 5:25 AM 11,456
സാമൂഹ്യനീതി വകുപ്പിന്റെ മിശ്രവിവാഹ ധനസഹായ പദ്ധതി

മിശ്രവിവാഹം ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് മിശ്രവിവാഹ ധനസഹായ പദ്ധതി. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തവരാണ് ധനസഹായത്തിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ suneethi.sjd.keala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.


അപേക്ഷക്കുള്ള മാനദണ്ഡങ്ങള്‍


1. ദമ്പതിമാരുടെ വാര്‍ഷിക വരുമാന പരിധി 1,00,000 രൂപയാണ്.

2. ദമ്പതികള്‍ക്ക് ധനസഹായത്തിന് ഒരു തവണ മാത്രമേ അര്‍ഹതയുള്ളു.

3. ധനസഹായമായി നല്‍കുന്ന തുക വ്യവസായം ആരംഭിക്കല്‍, സ്ഥലം വാങ്ങല്‍, ഭവന നിര്‍മാണം തുടങ്ങിയ മൂലധനനിക്ഷേപങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണം.

4. ധനസഹായം നല്‍കുന്ന തുക മേല്‍പ്പറഞ്ഞ രീതിയില്‍ വിനിയോഗിക്കുന്നതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

5. ധനസഹായം ലഭ്യമാകുമ്പോള്‍ ദമ്പതിമാര്‍ കൂട്ടായി നിര്‍ദിഷ്ട ഫോറത്തിലുള്ള ഒരു കരാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.

6. ദമ്പതികള്‍ യഥാസമയം തുക നിയമാനുസരണം വിനിയോഗിക്കാതെ വന്നാല്‍ തുക ദമ്പതികളില്‍ നിന്നോ ജാമ്യക്കാരില്‍ നിന്നോ റവന്യു റിക്കവറി പ്രകാരം ഈടാക്കണം.

7. അപേക്ഷ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം രണ്ട് വര്‍ഷത്തിനകം സമര്‍പ്പിച്ചിട്ടുള്ളതാകണം. കാലപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ പരിഗണിക്കേണ്ടതില്ല. എന്നാല്‍ ഒരു വര്‍ഷത്തെ കാലതാമസം മാപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശമുള്ളതിനാല്‍ കാലതാമസം മാപ്പാക്കി കിട്ടുവാനുള്ള അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പരിഗണിക്കേണ്ടതും റിപ്പോര്‍ട്ട് സഹിതം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നല്‍കേണ്ടതുമാണ്. മൂന്ന് വര്‍ഷത്തിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ മിശ്രവിവാഹ ദമ്പതികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കണം.


Share this story

Share

Related Stories