The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി

കൊരട്ടി കാടുകുറ്റി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തുഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്‍ പ…

Kerala17 Feb 2024, 1:30 AM 22,916
ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി

കൊരട്ടി കാടുകുറ്റി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കൊരട്ടി കാടുകുറ്റി പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആളിയാര്‍ കരാറുമായിട്ടുള്ള പ്രശ്‌നങ്ങള്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.


പരിപാടിയിൽ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷനായി. ബെന്നി ബെഹനാന്‍ എം.പി. മുഖ്യാതിഥിയായി. മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമത്തിനാണ് പദ്ധതി മൂലം പരിഹാരമാവുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ 12.84 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെ കൊരട്ടി പഞ്ചായത്ത് പൂർണമായും, കാടുകുറ്റി പഞ്ചായത്ത് ഭാഗികമായും മേലൂർ പഞ്ചായത്ത് പരോക്ഷമായി മുഴുവൻ കുടുംബങ്ങൾക്കും ആളോഹരി 100 ലിറ്റർ ശുദ്ധജലം പ്രതിദിനം എത്തിക്കാനാവുംവിധം രൂപകൽപന ചെയ്‌ത കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനമാണ് നടന്നത്. ചാലക്കുടിപുഴ സ്രോതസ്സായുള്ള പദ്ധതിയിൽ കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം എന്ന സ്ഥലത്ത് പുതുയതായി നിർമ്മിച്ച 6 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ജലം ശുദ്ധീകരിച്ച് പാറക്കൂട്ടത്തിൽ പുതുയതായി നിർമ്മിച്ച 9 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത ജല സംഭരണിയിലും, നിലവിലെ 6.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത ജല സംഭരണിയിലും, സംഭരിച്ച് പുതുതായി സ്ഥാപിക്കുന്ന ശുദ്ധജല വിതരണ ശ്യംഖല വഴി ഇരുപഞ്ചായത്തുകളിലും വിതരണം ചെയ്യുന്നതിനുമാണ് വിഭാവനം ചെയ്‌തിട്ടുള്ളത്.


പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, പഞ്ചായത്ത് പ്രസിഡന്റുമായ പി.സി.ബിജു, എം.എസ്.സുനിത, പ്രിന്‍സി ഫ്രാന്‍സീസ്, ജില്ല പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യന്‍, ബ്ലോക്ക് മെമ്പര്‍ സിന്ധു രവി, പഞ്ചായത്തംഗം ബിജി സുരേഷ്, കെ.ആര്‍ സുമേഷ്, റിന്‍സി രാജേഷ്, കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ചീഫ് എന്‍ജിനീയര്‍ വി.കെ.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.


Share this story

Share

Related Stories