The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

റൺ എവേ ഫ്രം ഡ്രഗ്‌സ് സന്ദേശവുമായി ഐ.എച്ച്.ആ‌‌‌‌ർ.ഡിയുടെ സ്‌നേഹത്തോൺ

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ച് വരുന്ന അക്രമ വാസനകൾക്കും ലഹരി ഉപയോഗത്തിനും എതിരെ കേരള സർക്കാർ  സ്വീകരിച്ച് വരുന്ന നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തി…

Kerala08 Mar 2025, 4:10 AM 22,889
റൺ എവേ ഫ്രം ഡ്രഗ്‌സ് സന്ദേശവുമായി ഐ.എച്ച്.ആ‌‌‌‌ർ.ഡിയുടെ സ്‌നേഹത്തോൺ

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ച് വരുന്ന അക്രമ വാസനകൾക്കും ലഹരി ഉപയോഗത്തിനും എതിരെ കേരള സർക്കാർ  സ്വീകരിച്ച് വരുന്ന നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം സ്‌നേഹത്തോൺ സംഘടിപ്പിച്ചു.  ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിലുൾപ്പെടെ നൂറോളം  കേന്ദ്രങ്ങളിൽ ഐ.എച്ച്.ആ‌‌‌‌ർ.ഡി സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ റൺ എവേ ഫ്രം ഡ്രഗ്‌സ് എന്ന സന്ദേശവുമായി നടത്തിയ കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു.


\"\"


ലഹരി മാഫിയ നമ്മുടെ സമൂഹത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ഈ സന്ദർഭത്തിൽ ലഹരിയല്ല  ജീവിതമാണ് ഹരം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിമാനമായ ഐ.എച്ച്.ആ‌‌‌‌ർ.ഡി സ്ഥാപനങ്ങൾ ഇത്തരത്തിൽ സ്‌നേഹത്തോൺ നടത്തുന്നത് വളരെയധികം സന്തോഷമുളവാക്കുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.  ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുവാൻ  ഉദ്ദേശിക്കുന്ന  നടപടികൾ വിശദീകരിച്ച മന്ത്രി എസ്.എൻ.കോളേജ് ജംഗ്ഷന് സമീപത്തുള്ള ശാരദാമഠത്തിന് മുന്നിൽ നിന്നാരംഭിച്ച കൂട്ടയോട്ടത്തിൽ പങ്കാളിയായി.


തലസ്ഥാനമായ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ നിന്നാരംഭിച്ച കൂട്ടയോട്ടം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഫ്ലാഗ് ഓഫ് ചെയ്തു. എക്‌സ്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അടക്കമുള്ള വിശിഷ്ട വ്യക്തികൾ സന്നിഹിതരായി.


\"\"


ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ. അരുൺ കുമാറിന്റെ  നേതൃത്വത്തിൽ വിദ്യാർത്ഥികളും ജീവനക്കാരുമടക്കം നാനൂറോളം പേർ പങ്കെടുത്ത കൂട്ടയോട്ടം സെക്രട്ടറിയേറ്റിന്റെ മുന്നിലൂടെ കടന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ പൂർത്തീകരിച്ചു. സമൂഹത്തിനെ കാർന്നു തിന്നുന്ന ലഹരി ഉപയോഗം എന്ന സാമൂഹിക വിപത്തിനെതിരെ ഒത്തൊരുമിച്ചു നീങ്ങണമെന്നും അതിന്റെ ബോധവത്കരണത്തിന് മുൻകൈയ്യെടുക്കുന്ന ഐഎച്ച്ആർഡിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.  കൊല്ലത്ത് ആശ്രാമം മൈതാനത്തു നിന്ന് ആരംഭിച്ച കൂട്ടയോട്ടം മുൻ മന്ത്രി  കെ. രാധാകൃഷ്ണൻ.എം.പി ഫ്ലാഗ് ഓഫ് ചെയ്തു മറ്റു കേന്ദ്രങ്ങളിൽ  എം.എൽ.എ മാരുമുൾപ്പെടെയുള്ളവർ ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ പങ്കാളികളായി. തുടർന്ന് സ്ഥാപനങ്ങളിൽ സ്‌നേഹമതിൽ തീർക്കുകയും സ്‌നേഹസംഗമം നടത്തുകയും ഉണ്ടായി.


Share this story

Share

Related Stories