The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഐഎച്ച്ആർഡി നാഷണൽ ടെക്നിക്കൽ ഫെസ്റ്റ് നാളെ മുതൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡി) നാഷണൽ ടെക്നിക്കൽ ഫെസ്റ്റിവൽ നടത്തുന്നു. “ഐഎച്ച്ആർഡി തരംഗ് 2K24” എന്ന പേരിൽ നടത്തുന്ന സാങ്കേതിക-സാംസ്കാരിക-സംരംഭകത്വമേള ഫെബ്രുവരി…

Kerala31 Jan 2024, 10:50 PM 17,263
ഐഎച്ച്ആർഡി നാഷണൽ ടെക്നിക്കൽ ഫെസ്റ്റ് നാളെ മുതൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡി) നാഷണൽ ടെക്നിക്കൽ ഫെസ്റ്റിവൽ നടത്തുന്നു. “ഐഎച്ച്ആർഡി തരംഗ് 2K24” എന്ന പേരിൽ നടത്തുന്ന സാങ്കേതിക-സാംസ്കാരിക-സംരംഭകത്വമേള ഫെബ്രുവരി ഒന്നു മുതൽ നാല് വരെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടക്കും.


ടെക്നിക്കൽ ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് ഉന്നത വിദ്യാഭാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. IHRD ഡയറക്ടർ ഡോ.വി.എ അരുൺകുമാർ സ്വാഗതം ആംശംസിക്കുന്ന ചടങ്ങിൽ ബഹു. കോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും.


ഫെബ്രുവരി 2 ന് വിവിധ സെമിനാറുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള വർക്ക്‌ ഷോപ്പുകളും ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യതകൾ ഉപയോഗിച്ച് നിർമ്മിച്ച സിനിമാ ഫെസ്റ്റും അരങ്ങേറും. വൈകീട്ട് 5 മണിക്ക് സിനിമാ-നാടക നടൻ സന്തോഷ് കീഴാറ്റൂർ കലാപരിപാടികളുടെ മുഖ്യ അതിഥിയാകും.


ഫെബ്രുവരി 3ന് വൈകീട്ട് 5 മണിക്ക് പ്രമുഖ എഴുത്തുകാരി ഇന്ദുമേനോൻ വിദ്യാർത്ഥികളുമായി സംവദിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.


ഫെബ്രുവരി 4 ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയാകും.


എഞ്ചിനിയറിങ് കോളേജുകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്നിക് കോളേജുകൾ, ടെക്നിക്കൽ സ്കൂളുകൾ തുടങ്ങി കേരള സർക്കാർ ഉടമസ്ഥതയിലുള്ള 87 സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ മേഖലയിലെ വിപുലമായ ശൃംഖലയാണ് ഐ.എച്ച്.ആർ.ഡി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന നാഷണൽ ടെക്ഫെസ്റ്റിന്റെ രണ്ടാം പതിപ്പിൽ ഐ.എച്ച്.ആർ.ഡിയുടെ മുഴുവൻ സ്ഥാപനങ്ങൾക്കും, പുറമെ വിവിധ ജില്ലകളിലെ സ്കൂളുകളും, രാജ്യത്തെ വിവിധ എഞ്ചിനിയറിംഗ്, ആർട്സ് ആൻഡ് സയസ് കോളേജുകളും, പോളിടെക്നിക്കുകളും പങ്കെടുക്കും. നിത്യജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഉപയോഗങ്ങളും അന്വേഷിക്കുന്നതാണ് ഈ വർഷത്തെ ടെക് ഫെസ്റ്റിന്റെ പ്രത്യേകത. പൂർണമായും പരിസ്ഥിതി സൗഹാർദ്ദ അന്തരീക്ഷത്തിൽ നടക്കുന്ന “തരംഗ് 2K24” മലബാറിലെ ആദ്യത്തെ വിപുലമായ ടെക് ഫെസ്റ്റാണ്.


Share this story

Share

Related Stories