The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇടുക്കി ജില്ലാ പഞ്ചായത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു

ബസ്റ്റാന്റിൽ നിന്ന് നേരിട്ട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാനുള്ള റോഡിനായി 5 കോടി രൂപചെറുതോണിയിലെ ജില്ലാ പഞ്ചായത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ…

Kerala23 Feb 2024, 6:25 PM 10,451
ഇടുക്കി ജില്ലാ പഞ്ചായത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ്  നാടിന് സമര്‍പ്പിച്ചു

ബസ്റ്റാന്റിൽ നിന്ന് നേരിട്ട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാനുള്ള റോഡിനായി 5 കോടി രൂപ


ചെറുതോണിയിലെ ജില്ലാ പഞ്ചായത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ ആസ്ഥാനത്തെ വലിയൊരു മാറ്റമാണ് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സെന്നും, ഇത് പ്രവർത്തനം ആരംഭിക്കുന്നതോടെ ചെറുതോണിയിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ബസ്റ്റാന്റിൽ നിന്ന് നേരിട്ട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാനുള്ള റോഡിന് എംഎൽഎ ഫണ്ടിൽ നിന്ന് 5 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ടി ബിനു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സാറാ സൂര്യ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.


\"\"


ഇടുക്കി ജില്ലാ പഞ്ചായത്ത് 2 കോടി 80 ലക്ഷം രൂപയും എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ട്, ജലസേചന വകുപ്പ് എന്നിവയില്‍ നിന്നും അനുവദിച്ച 3 കോടി 30 ലക്ഷം രൂപവുമാണ് നിര്‍മ്മാണത്തിനായി വിനിയോഗിച്ചിട്ടുള്ളത്. 22 കടമുറികളുള്ള ഷോപ്പിംഗ് കോംപ്ലക്സ്, ബസ് പാര്‍ക്കിംഗ് യാഡ്, ആധുനിക നിലവാരത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങളുണ്ട്.


വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ബസ്സ്റ്റാന്റിന്റെയും കംഫര്‍ട്ട് സ്റ്റേഷന്റെയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കുന്നതിനായി 2 ഏക്കര്‍ സ്ഥലം ബസ്റ്റാന്റിനോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ആര്‍.ടി.സി.യ്ക്ക് കൈമാറിയിട്ടുണ്ട്. ഗ്യാരേജ്, വര്‍ക്ക്‌ഷോപ്പ്, ഫ്യൂവല്‍ പമ്പ്, അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് ഈ സ്ഥലം നല്‍കിയിട്ടുള്ളത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 2024-25 ബഡ്ജറ്റില്‍ 5 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. ബസ്സ്റ്റാന്റിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ജില്ലാ ആസ്ഥാനത്തിന്റെയും പ്രത്യേകിച്ച് ചെറുതോണി പട്ടണത്തിന്റെയും വികസനത്തിനും പുരോഗതിയിലും ഒരു നാഴികകല്ല് കൂടി യാഥാര്‍ത്ഥ്യമാകും.


യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷൻ മെമ്പർ കെ. ജി സത്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി. ഭവ്യ, രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈനി സജി, എം.ജെ ജേക്കബ്, സി. വി സുനിത, ഷൈനി റെജി, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, ആർ ഡി ഒ ഷെമീർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.


Share this story

Share

Related Stories