The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി ഒ ആർ കേളു

പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾ പ്ലസ് ടു പഠനത്തിനപ്പുറം സർക്കാർ നൽകുന്ന ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുൻനിരയിലേക്കെത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ വക…

Kerala26 Nov 2024, 9:45 PM 17,802
ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി ഒ ആർ കേളു

പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾ പ്ലസ് ടു പഠനത്തിനപ്പുറം സർക്കാർ നൽകുന്ന ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുൻനിരയിലേക്കെത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ജില്ലാ, സംസ്ഥാനതല സ്‌പോർട്‌സ് മീറ്റുകളിൽ മികച്ച വിജയം നേടിയ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂളിലെ  വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ഐഎഎസ്, എംബിബിഎസ്, നഴ്‌സിംഗ് തുടങ്ങി നിരവധി കോഴ്സുകൾ പഠിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. വിദേശ പഠനത്തിനും അവസരം ഉറപ്പാക്കുന്നുണ്ട്. പ്രീമെട്രിക് സ്‌കോളർഷിപ് മുതൽ റെസിഡൻഷ്യൽ സൗകര്യങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്.  അതിനാൽ തുടർവിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മത്സരാധിഷ്ഠിത സമൂഹത്തിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ പ്രവീണ്യം നേടി മുന്നേറുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.


കായിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. വിദ്യാർത്ഥികൾ ചിട്ടയും ശാരീരികക്ഷമതയും കാത്തുസൂക്ഷിക്കണം. ചിലയിടങ്ങളിലെ മയക്കുമരുന്നിന്റെ ഉപയോഗം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ പിൻപറ്റാതെ   ലക്ഷ്യബോധത്തോടെ വളരണമെന്നും വിദ്യാർത്ഥികളോട് മന്ത്രി ആഹ്വാനം ചെയ്തു. മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.


അഡ്വ. എം വിൻസന്റ് എംഎൽഎ അധ്യക്ഷനായിരുന്നു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീധന്യാ സുരേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വസുന്ധരൻ കെ, വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവ് വി, ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി എസ്, സ്‌കൂൾ പ്രിൻസിപ്പൽ ദീപ ആർ, ഹെഡ്മിസ്ട്രസ് യമുന എസ്, സീനിയർ സൂപ്രണ്ട് ഹരികൃഷ്ണൻ സി ജി, സ്‌പോർട്സ് ഓഫീസർ സജുകുമാർ എസ്.  തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories