The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗുരുദേവ ദർശനം: കേരളം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളിൽ സഹജീവി സ്‌നേഹത്തിന്റെ പ്രതിഫലനം – മുഖ്യമന്ത്രി

ദുരന്തമുഖങ്ങളിൽ കേരളം കാണിക്കുന്ന ഐക്യം നരനും നരനും തമ്മിൽ സാഹോദര്യം ഉണ്ടാകണമെന്ന ഗുരുദേവ ദർശനത്തിൽ നിന്ന് ഉണ്ടായതാണ്, അനുകമ്പ എന്ന ഗുരുദേവ ദർശനമാണ് കേരള സമൂഹത്തിലാകെ ഇഴചേർന്നുകിടക്കുന്നത് ആ ദാർശനിക ദ…

Kerala21 Aug 2024, 4:15 AM 12,295
ഗുരുദേവ ദർശനം: കേരളം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളിൽ സഹജീവി സ്‌നേഹത്തിന്റെ പ്രതിഫലനം – മുഖ്യമന്ത്രി

ദുരന്തമുഖങ്ങളിൽ കേരളം കാണിക്കുന്ന ഐക്യം നരനും നരനും തമ്മിൽ സാഹോദര്യം ഉണ്ടാകണമെന്ന ഗുരുദേവ ദർശനത്തിൽ നിന്ന് ഉണ്ടായതാണ്, അനുകമ്പ എന്ന ഗുരുദേവ ദർശനമാണ് കേരള സമൂഹത്തിലാകെ ഇഴചേർന്നുകിടക്കുന്നത് ആ ദാർശനിക ദീപ്തിയാണ് ദുരന്തങ്ങളിലടക്കം സഹജീവി സ്‌നേഹമായി തുടിച്ചു നിൽക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.\"\"


ശ്രീനാരായണഗുരുവിന്റെ സഹജീവി സ്‌നേഹദർശനം കേരളസമൂഹത്തിൽ എക്കാലവും ശക്തമായി നിലകൊണ്ടതുകൊണ്ടാണ് ദുരന്തകാലങ്ങളിൽ കേരളം കാണിക്കുന്ന ഐക്യത്തിന്റെയും  സഹകരണത്തിന്റെയും അടിത്തറ. 170-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.\"\"


ഗുരു ആലുവയിൽ സംഘടിപ്പിച്ച  സർവമത സമ്മേളനത്തിന്റെയും  വൈക്കം സത്യാഗ്രഹത്തിന്റെയും ശതാബ്ദിയും കുമാരനാശാന്റെ വേർപാടിന്റെ 100-ാം വർഷവുമാണിത്. ഈ സവിശേഷ വർഷത്തിൽ  ഗുരുദേവ സന്ദേശം നാടാകെ വ്യാപിപ്പിക്കുന്നതിന് ശിവഗിരിതന്നെ നേതൃത്വം കൊടുക്കണം. നാടും സർക്കാരും അതിനോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.


മനുഷ്യത്വം തീരെ അസ്തമിച്ച എല്ലാം മനുഷ്യത്വവിരുദ്ധമായ ഒരു ചരിത്രഘട്ടത്തിൽ ഉയർന്നുവന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണഗുരു. സമൂഹത്തെയും ജീവിതത്തെയും മനുഷ്യവൽക്കരിക്കുകയാണ് ഗുരു ചെയ്തത്. ആ പ്രക്രിയയിലാണ് കേരളം മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമായി മാറിയത് എന്നും അദ്ദേഹം പറഞ്ഞു.


വിജ്ഞാന സമ്പദ്‌വ്യവസ്ഥ മുതൽ അതിദാരിദ്യ്രനിർമാർജനം വരെയുള്ള സർക്കാരിന്റെ  പദ്ധതികൾ ഗുരുചിന്തകളുടെ സത്തകൾ ഉൾക്കൊണ്ട് വിഭാവനം ചെയ്തവയാണ് എന്ന കാര്യവും അറിയിച്ചു.


ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശിഷ്ടാതിഥിയായി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിച്ചു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകുകയും സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. ഷാഫി പറമ്പിൽ എം.പി, ശശി തരൂർ എം.പി., കെ. വരദരാജൻ, ഗോകുലം ഗോപാലൻ, ജി. മോഹൻദാസ്, കോർപ്പറേഷൻ കൗൺസിലർ ചെമ്പഴന്തി ഉദയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആഘോഷ കമ്മറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദി പ്രകാശിപ്പിച്ചു.


Share this story

Share

Related Stories