The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അധികാരത്തിലെത്തിയാൽ സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള താങ്ങുവില ഉറപ്പ്; രാഹുൽ ഗാന്ധി

ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന കർഷകരുടെ പ്രതിഷേധം പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ശക്തമാകവെ സ്വാമിനാഥൻ കമ്മീഷൻ പ്രകാരം വിളകൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പ് നൽകി രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ…

Kerala14 Feb 2024, 3:27 AM 27,626
അധികാരത്തിലെത്തിയാൽ സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള താങ്ങുവില ഉറപ്പ്; രാഹുൽ ഗാന്ധി
ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന കർഷകരുടെ പ്രതിഷേധം പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ശക്തമാകവെ സ്വാമിനാഥൻ കമ്മീഷൻ പ്രകാരം വിളകൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പ് നൽകി രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഉറപ്പ്.

'കർഷക സഹോദരങ്ങളെ, ഇന്ന് ഒരു ചരിത്ര ദിനമാണ്! സ്വാമിനാഥൻ കമ്മീഷൻ പ്രകാരം എല്ലാ കർഷകർക്കും വിളകൾക്ക് നിയമപരമായ എം എസ് പി ഗ്യാരണ്ടി നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഈ നടപടി 15 കോടി കർഷക കുടുംബങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കി അവരുടെ ജീവിതത്തെ മാറ്റിമറിക്കും. നീതിയുടെ പാതയിൽ കോൺഗ്രസിൻ്റെ ആദ്യ ഉറപ്പാണിത്'; രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

എം എസ് സ്വാമിനാഥന് ഭാരതരത്നം പ്രഖ്യാപിച്ച ബിജെപി സർക്കാർ സ്വാമിനാഥൻ പറഞ്ഞതൊന്നും നടപ്പിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്. അവരെ തടയുന്നു, കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നു. എന്താണ് അവർ പറയുന്നത്? അവരുടെ അധ്വാനത്തിൻ്റെ ഫലം മാത്രമാണ് അവർ ചോദിക്കുന്നതെന്നും ബിജെപി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.

എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയുടെ നിയമപരമായ ഗ്യാരണ്ടി ആവശ്യപ്പെട്ടാണ് കർഷകർ സമരം ശക്തമാക്കിയിരിക്കുന്നത്. എല്ലാ വിളകൾക്കും എംഎസ്പി ഉറപ്പുനൽകുന്ന നിയമം വേണമെന്നാണ് പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യം. എം എസ് പിക്ക് കീഴിൽ വരുന്ന പ്രധാനവിളകളായ ഗോതമ്പിൻ്റെയും അരിയുടെയും ഉൾപ്പെടുന്ന വിളകളുടെ ഭൂരിഭാഗവും സംഭരിക്കുന്ന പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ പ്രധാനമായും സമരമുഖത്തുള്ളത്. ഭാരിച്ച ശരാശരി ഉൽപ്പാദനച്ചെലവിൻ്റെ 50 ശതമാനമെങ്കിലും എംഎസ്പി വർധിപ്പിക്കുക എന്നതായിരുന്നു സർക്കാർ നിയോഗിച്ച കമ്മീഷൻ്റെ ശുപാർശ.

Share this story

Share

Related Stories