The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

ഹരിത ഉപഭോക്തൃ സംസ്‌കാരം വളർത്തിയെടുക്കണം : മന്ത്രി ജി ആർ അനിൽ

പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന തരത്തിലുള്ള മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ ഉത്പന്നങ്ങൾ തെരഞ്ഞെടുത്ത് ഹരിത ഉപഭോക്തൃ സംസ്‌കാരം വളർത്തിയെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ…

Kerala28 Sep 2024, 9:25 PM 39,096
ഹരിത ഉപഭോക്തൃ സംസ്‌കാരം വളർത്തിയെടുക്കണം : മന്ത്രി ജി ആർ അനിൽ

പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന തരത്തിലുള്ള മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ ഉത്പന്നങ്ങൾ തെരഞ്ഞെടുത്ത് ഹരിത ഉപഭോക്തൃ സംസ്‌കാരം വളർത്തിയെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ.  ഉപയോഗിക്കുന്ന ഓരോ വസ്തുവിന്റെയും ഉത്പാദന വേളയിൽ പരിസ്ഥിതിയെ മലിനമാക്കുന്ന കാർബൺ ഉൾപ്പെടെയുള്ള വാതകങ്ങൾ പുറന്തള്ളപ്പെടുന്നതിനാൽ ആവശ്യത്തിനുള്ള സാധനങ്ങൾ വിവേകപൂർവം തിരഞ്ഞെടുക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. ലോക ഹരിത ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ലീഗൽ മെട്രോളജി ഭവനിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.


പരിസ്ഥിതി സംരക്ഷണത്തിൽ മാലിന്യനിർമാർജനത്തിന് വലിയ പങ്കുണ്ട്. ജൈവ അജൈവ മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന് പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കികൊണ്ടിരിക്കുകയാണ്. പരിസ്ഥിതി മലിനമാക്കുന്ന ഊർജ ഉപഭോഗ പാരമ്പര്യ നിന്നും സുലഭമായതും ചെലവു കുറഞ്ഞതുമായ പാരമ്പര്യേതര ഊർജ്ജത്തിലേക്ക്  മാറേണ്ടതുണ്ട്. ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റം പ്രകൃതി സംരക്ഷണത്തിന് ആക്കംകൂട്ടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.\"\"


വനനശീകരണം തടയേണ്ടതിന്റെയും സുസ്ഥിര ഭൂവിനിയോഗം കർശനമായി നടപ്പാക്കേണ്ടതിന്റെയും കാലാവസ്ഥ മാറ്റങ്ങളിലൂടെയുള്ള ദൂഷ്യഫലങ്ങൾ പരമാവധി കുറയ്ക്കേണ്ടതിന്റെയും  ആവശ്യകത മനസ്സിലാക്കി  ഓരോരുത്തരും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുമ്പോൾ പ്രകൃതി പ്രതികരിക്കുന്നു. അത് നമുക്ക് തടുക്കാനും ചെറുക്കാനും സാധ്യമല്ലെന്നാണ് വയനാട് ദുരന്തം ഓർമ്മിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിന്റെ ഭാഗമായി സുസ്ഥിര നിലനിൽപ്പിനായി ഹരിത ഉപഭോഗം എന്ന പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു. വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ഉപഭോക്തൃ കേരളത്തി’ന്റെ  2024-25 വർഷത്തെ ആദ്യ പതിപ്പ് മന്ത്രി നഗരസഭാ ഡെപ്യൂട്ടി മേയർ പി കെ രാജുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു.


നഗരസഭാ ഡെപ്യൂട്ടി മേയർ പി കെ രാജു അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി ജയരാജൻ മുഖ്യാതിഥി ആയിരുന്നു.   ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൾ കാദർ ആശംസ അർപ്പിച്ചു.  തുടർന്ന് ഹരിത ഉപഭോഗവും കാലാവസ്ഥ പരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി ഭൗമ പരിസ്ഥിതി ശാസ്ത്രജ്ഞനും ജലവിഭവ വകുപ്പ് മുൻ ഡയറക്ടറുമായ ഡോ. വി. സുബാഷ് ചന്ദ്രബോസ് പ്രഭാഷണം നടത്തി.  ചടങ്ങിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ മുകുന്ദ് ഠാക്കൂർ സ്വാഗതവും  റേഷനിംഗ് കൺട്രോളർ കെ. അജിത് കുമാർ നന്ദിയും രേഖപ്പെടുത്തി.


Share this story

Share

Related Stories