The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കുറ്റാന്വേഷണങ്ങള്‍ക്ക് കരുത്തേകാന്‍ ‘ ജെനി ‘: ഇടുക്കി പോലീസിന്റെ കെ9 സ്‌ക്വാഡിലേക്ക് പുതിയ അംഗം

ജില്ലാ പൊലീസിന്റെ കുറ്റാന്വേഷണ നടപടികള്‍ക്ക് ഗതിവേഗം പകരാന്‍ ഡോഗ് സ്‌ക്വാഡിലേക്ക് പുതിയ അംഗമെത്തി. തടിയമ്പാട് സെക്വര്‍ ഡോഗ് ട്രെയിനിംഗ് ആന്റ് പെറ്റ് കെയറിന്റെ ഉടമയും ചെറുതോണി സ്വദ…

Kerala08 Jan 2024, 10:00 PM 17,363
കുറ്റാന്വേഷണങ്ങള്‍ക്ക്  കരുത്തേകാന്‍ ‘ ജെനി ‘: ഇടുക്കി പോലീസിന്റെ കെ9 സ്‌ക്വാഡിലേക്ക് പുതിയ അംഗം

ജില്ലാ പൊലീസിന്റെ കുറ്റാന്വേഷണ നടപടികള്‍ക്ക് ഗതിവേഗം പകരാന്‍ ഡോഗ് സ്‌ക്വാഡിലേക്ക് പുതിയ അംഗമെത്തി. തടിയമ്പാട് സെക്വര്‍ ഡോഗ് ട്രെയിനിംഗ് ആന്റ് പെറ്റ് കെയറിന്റെ ഉടമയും ചെറുതോണി സ്വദേശിയുമായ നായപരിശീലകന്‍ സജി എം. കൃഷ്ണനാണ് ഇടുക്കി പോലീസ് ഡോഗ് സ്‌ക്വാഡിലേക്ക് നായക്കുട്ടിയെ സൗജന്യമായി സമ്മാനിച്ചത്. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പുതിയ അംഗത്തെ സ്വീകരിച്ചു. ആറുമാസം വളര്‍ച്ചയെത്തിയ ബെല്‍ജിയന്‍ മലിനോയിസ് എന്ന വിദേശ ഇനത്തില്‍പ്പെട്ടതാണ് നായ്കുട്ടി.


ഡോഗ് സ്‌ക്വാഡിലെ പരിശീലകരായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ചിത് എന്നിവര്‍ക്കൊപ്പം 9 മാസത്തെ പരിശീലനത്തിനായി ജെനിയെ തൃശൂർ പൊലീസ് അക്കാദമിലേക്ക് കൊണ്ടുപോയി. മോഷണം, കൊലപാതകം തുടങ്ങിയവ തെളിയിക്കുന്ന ട്രാക്കര്‍ നായയായിട്ടാണ് പരിശീലനം നല്കുക. ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ നിന്നും കഴിഞ്ഞ ജൂലൈയില്‍ വിരമിച്ച ട്രാക്കര്‍ ഡോഗായ ജെനിയുടെ പേരാണ് നിലവില്‍ അനൗദ്യോഗികമായി നായ്ക്കുട്ടിക്ക് നല്‍കിയിരിക്കുന്നത്. പരിശീലനത്തിനു ശേഷം ഔദ്യോഗികമായി പേരും തസ്തികയും നല്‍കും .


ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ എ.എസ്.പി. ബി.കൃഷ്ണകുമാര്‍ , അസിസ്റ്റന്റ് കമാണ്ടന്റ് റോയി, ജില്ലാ ചാര്‍ജ് ഓഫീസര്‍ ജമാല്‍ പി.എച്ച്., ഇടുക്കി കെ. 9 സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ റോയി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories