The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജിഡിപി കണക്ക് നിഗൂഢം, മനസിലാകുന്നേയില്ല:സർക്കാർ അവകാശവാദത്തെപ്പറ്റി മുൻ സാമ്പത്തിക ഉപദേഷ്ടാവ്

കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ ജിഡിപി കണക്കുകൾ നിഗൂഢമെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ ജി ഡി പി 8.4%…

Kerala16 Mar 2024, 3:46 AM 19,877
ജിഡിപി കണക്ക് നിഗൂഢം, മനസിലാകുന്നേയില്ല:സർക്കാർ അവകാശവാദത്തെപ്പറ്റി മുൻ സാമ്പത്തിക ഉപദേഷ്ടാവ്

കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ ജിഡിപി കണക്കുകൾ നിഗൂഢമെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ ജി ഡി പി 8.4% വളർന്നു എന്നാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്ക്.

താൻ സത്യസന്ധമായി പറയുകയാണെന്നും ഈ കണക്ക് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പരസ്പര ബന്ധമില്ലാത്ത കണക്കുകളാണ് ഇവ. തീർത്തും നിഗൂഢം എന്ന് തന്നെ പറയണമെന്നും താൻ എല്ലാ ബഹുമാനത്തോടെയും ആണ് ഇത് പറയുന്നതൊന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ജിഡിപി സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടു പാദങ്ങളിൽ നേരത്തെ രേഖപ്പെടുത്തിയിരുന്ന സാമ്പത്തിക വളർച്ച നിരക്ക്, ഏറ്റവും ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പരിഷ്കരിച്ചിരുന്നു. ആദ്യ മൂന്നു മാസങ്ങളിൽ ( ഏപ്രിൽ, മെയ്, ജൂൺ) 7.8% ൽ നിന്ന് 8.2% ആയും, പിന്നീടുള്ള മൂന്നു മാസങ്ങളിലെ സാമ്പത്തിക വളർച്ച നിരക്ക് 7.6% ൽ നിന്ന് 8.1 % ത്തിലേക്കുമാണ് വർദ്ധിപ്പിച്ചത്.

ജിഡിപി സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ അരവിന്ദ് സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടുന്ന അപാകതകൾ പലതാണ്. സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിലക്കയറ്റം 1 മുതൽ 1.5 % വരെ ആണെന്നും എന്നാൽ യഥാർത്ഥത്തിൽ വിപണിയിലെ വിലക്കയറ്റ തോത് 3% മുതൽ 5% വരെ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ഉപഭോഗം 3% ത്തിൽ നിൽക്കെ സമ്പത്ത് വ്യവസ്ഥ 7.5% വളർച്ച നേടി എന്നു റിപ്പോർട്ടിൽ പറയുന്നതിൽ സംശയം ഉന്നയിച്ച അദ്ദേഹം, 7.6% വളർച്ച നിരക്ക് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ 4.3% വരെ എറേഴ്‌സ് ആൻഡ് ഒമ്മീഷൻ സാധ്യതയായി സൂചിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ പറയുന്നത് പോലെ ആഗോള കമ്പനികൾക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മേഖലയായി ഇന്ത്യ മാറിയിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് നേരിട്ടുള്ള വിദേശനിക്ഷേപം 2016 ൽ ഉണ്ടായതിനേക്കാൾ താഴെ പോയതെന്നും അദ്ദേഹം ചോദിച്ചു.

 

Share this story

Share

Related Stories