The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് പുതിയ ഭവന നയം തയ്യാറാക്കും: മന്ത്രി കെ രാജൻപ്രകൃതി ക്ഷോഭങ്ങളും അപ്രതീക്ഷിതമായ കാലാവസ്ഥയും നിത്യസംഭവങ്ങളായ മാറിയ സാഹചര്യത്തിൽ മണ്ണിനും മനുഷ്യനും തുല്യ പ്രാധാന്യം നൽകി കേരളം പുതിയ ഭവന നയം രൂ…

Kerala24 Feb 2024, 6:15 PM 11,966
സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് പുതിയ ഭവന നയം തയ്യാറാക്കും: മന്ത്രി കെ രാജൻ


പ്രകൃതി ക്ഷോഭങ്ങളും അപ്രതീക്ഷിതമായ കാലാവസ്ഥയും നിത്യസംഭവങ്ങളായ മാറിയ സാഹചര്യത്തിൽ മണ്ണിനും മനുഷ്യനും തുല്യ പ്രാധാന്യം നൽകി കേരളം പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കുമുള്ള വാടക വീട് പദ്ധതി കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


2024ൽ തന്നെ പുതിയ ഭവനനയം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നിരവധി പദ്ധതികൾ നടപ്പിലാക്കി ഹൗസിംഗ് ബോർഡ് അതിന്റെ വർധിത പ്രതാപ കാലത്തേക്ക് തിരിച്ചു വരികയാണ്. ബജറ്റിലും ഭവനനിർമ്മാണ രംഗത്തുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി പണികൾ ഉൾപ്പെടെ അതിവേഗം നടപ്പിലാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ പ്രയോഗിച്ച് ഏറ്റവും വേഗത്തിൽ നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കാൻ കഴിയുന്ന ഒന്നായി ഹൗസിംഗ് ബോർഡ് മാറി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റ് സമുച്ചയമെന്ന് മന്ത്രി പറഞ്ഞു.


\"\"


സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോഴിക്കോട് മെഡിക്കൽ കോളേജ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയ പ്രദേശത്ത് ലഭ്യമായ ഭൂമിയിൽ 2020-21 പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് വാടക വീട് പദ്ധതിയുടെ ഭാഗമായി സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസം ഒരുക്കുന്നതിനുള്ള ഫ്ലാറ്റ്/ക്വാർട്ടേഴ്സ് നിർമ്മാണം. മിതമായ നിരക്കിൽ മൂന്ന് നിലകളിലായി 12 യൂണിറ്റുകളുള്ള ഫ്ലാറ്റ്/ ക്വാർട്ടേഴ്‌സുകളാണ് കോവൂർ – ഇരിങ്ങാടൻ പള്ളി ബൈപ്പാസ് റോഡിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ് റൂം വീതമുള്ള മൂന്ന് ഫ്‌ളാറ്റുകളും രണ്ട് ബെഡ്‌റൂം വീതമുള്ള ഒൻപത് ഫ്ലാറ്റുകളുമാണുള്ളത്.


ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് എന്നിവർ മുഖ്യാതിഥികളായി. കെഎസ്എച്ച്ബി ഹൗസിംഗ് കമ്മീഷണർ ആന്റ് സെക്രട്ടറി രാഹുൽ കൃഷ്ണ ശർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെമ്പർമാരായ ടി മണി, എം എസ് വിശ്വനാഥൻ, ടെക്‌നിക്കൽ മെമ്പർ വി ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി പി സുനീർ സ്വാഗതവും ചീഫ് എഞ്ചിനീയർ ബി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.


Share this story

Share

Related Stories