The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പകർച്ചവ്യാധി: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

കടുത്ത വേനല്‍ മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജല ദൗർലഭ്യം അനുഭവപ്പെടുകയും അന്തരീക്ഷ താപനില വളരെ കൂടുകയും ചെയ്ത സാഹചര്യത്തിൽ ജലജന്യ രോഗങ്ങളെയും മറ്റു പകർച്ചവ്യാധികളെയും തടയുന്നതിനായി  പ്രതിരോധ പ്…

Kerala15 Mar 2024, 10:45 PM 36,830
പകർച്ചവ്യാധി: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

കടുത്ത വേനല്‍ മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജല ദൗർലഭ്യം അനുഭവപ്പെടുകയും അന്തരീക്ഷ താപനില വളരെ കൂടുകയും ചെയ്ത സാഹചര്യത്തിൽ ജലജന്യ രോഗങ്ങളെയും മറ്റു പകർച്ചവ്യാധികളെയും തടയുന്നതിനായി  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.


പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി  ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരുകയും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളുടെയും  സഹകരണം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പുമായി സഹകരിച്ച് ഓരോ വകുപ്പുകളും നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് എല്ലാ വകുപ്പ് മേധാവികൾക്കും നിർദേശങ്ങൾ നൽകി.


റംസാൻ വ്രതാനുഷ്ഠാനകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വ കാര്യങ്ങളിലും പരിസര ശുചിത്വത്തിനും  പ്രത്യേക ശ്രദ്ധ പുലർത്തുന്നതിനായി സാമൂഹിക മാധ്യമങ്ങൾ വഴിയും പത്രമാധ്യമങ്ങൾ വഴിയും പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.


രോഗപ്രതിരോധ മാർഗങ്ങളെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് വഴി  ആരാധനാലയങ്ങൾ, പള്ളികൾ, അമ്പലങ്ങൾ എന്നിവിടങ്ങളിൽ  ജനങ്ങൾ കൂടുന്ന പ്രത്യേക പ്രാർത്ഥന സമയങ്ങളിലും ദിവസങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ജനങ്ങളെ കേൾപ്പിക്കുന്നതിനായി തയ്യാറാക്കിയ ആരോഗ്യ സന്ദേശങ്ങൾ നൽകി.


പഞ്ചായത്തുകളുമായി സഹകരിച്ച് പ്രത്യേക ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ കടകളിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലും മറ്റു ഭക്ഷണ വിതരണം നടത്തുന്ന സ്ഥലങ്ങളിലും ബോധവൽക്കരണ സന്ദേശങ്ങളും ശുചിത്വ പരിശോധനകളും  നടത്തുന്നുണ്ട്. വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകളും മൈക്ക് അനൗൺസ്മെന്റുകളും നോട്ടീസ് പ്രചരണങ്ങളും നടത്തുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.


Share this story

Share

Related Stories