The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പരിസ്ഥിതി ദിനം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ്…

Kerala05 Jun 2025, 6:00 AM 48,975
പരിസ്ഥിതി ദിനം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ‘എന്റെ കരുതൽ എന്റെ  പരിസ്ഥിതിക്കായി’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. കേരളത്തിലെ നദികളിലും, പുഴകളിലുമടക്കം ഒഴുകി നടക്കുമായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ വീടുകൾതോറും വാതിൽപ്പടി ശേഖരണം നടത്തി ശാസ്ത്രീയ സംസ്‌കരണം വിജയകരമായി നടത്തിപ്പോരുന്ന സംസ്ഥാനമാണ് കേരളം. ഇതിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മസേന, കുടുംബശ്രീ, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി, ഖരമാലിന്യ പരിപാലന പദ്ധതി എന്നിവർ വഹിക്കുന്ന പങ്ക് വലുതാണ്.


പ്ലാസ്റ്റിക്ക് മാലിന്യം അഴുകുന്ന മാലിന്യവുമായി കൂട്ടിക്കലർത്തുമ്പോഴുണ്ടാകുന്ന ദുരന്തം വളരെ വലുതാണ്. ആദ്യഘട്ടത്തിൽ തന്നെ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം നിയന്ത്രിക്കാനാവാതിരുന്നതും ഇങ്ങനെ പ്ലാസ്റ്റിക്ക് കലർന്ന മാലിന്യത്തിന്റെ അതിപ്രസരം കൊണ്ട് മാത്രമാണ്. എന്നാൽ ബ്രഹ്മപുരത്തിന് ശേഷം കേരളം വലിയ മാറ്റങ്ങൾ കൈവരിച്ചു. ഇന്ന് മിക്ക വീടുകളിലും, സ്ഥാപനങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങളെ വേർതിരിച്ചു കൊടുക്കുന്നുണ്ട്. ഇത് തന്നെയാണ് യഥാർത്ഥത്തിൽ പരിസ്ഥിതിക്കുള്ള മികച്ച സമ്മാനവും.


ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നവർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന റെസല്യൂഷൻ ചാലഞ്ചും ജില്ലാടിസ്ഥാനത്തിൽ റീൽസ് മത്സരവും ക്യാമ്പയിന്റെ ഭാഗമായി  സംഘടിപ്പിക്കുന്നുണ്ട്.  ശുചിത്വ മിഷന്റെ പേജ് ഫോളോ ചെയ്യുന്ന ആർക്കും റീൽസ് മത്സരത്തിൽ പങ്കെടുക്കാം. ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 മികച്ച റീലുകൾ സംസ്ഥാന തലത്തിൽ വിലയിരുത്തി അതിൽ നിന്നും തിരഞ്ഞെടുക്കുന്ന 10  എണ്ണത്തിന് 10000 രൂപ വീതം സമ്മാനം നൽകും.  ഇതിനു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, റെസിഡെൻസ് അസോസിയേഷനുകൾ ഉൾപ്പെടെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എല്ലാ ചടങ്ങുകൾക്കും ഹരിത പ്രതിജ്ഞ ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളാണ് ശുചിത്വ മിഷൻ തദ്ദേശ സ്വയംഭരണ വകുപ്പിനായി ക്യാമ്പയിനിലൂടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ റ്റി.വി, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. എസ്. ചിത്ര, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, ഡയറക്ടർ (ഓപ്പറേഷൻസ്) ശുചിത്വ മിഷൻ നീതുലാൽ ബി എന്നിവർ സംബന്ധിച്ചു.


Share this story

Share

Related Stories