The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജില്ലാ ആസൂത്രണസമിതി യോഗം; 26 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു

ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍…

Kerala10 Feb 2024, 1:00 AM 15,524
ജില്ലാ ആസൂത്രണസമിതി യോഗം; 26 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു

ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ആസൂത്രണ സമിതിയുടെ രണ്ടാം ഘട്ട യോഗത്തിലാണ് വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ച് ഭേദഗതികള്‍ നിര്‍ദേശിച്ചത്. ഫെബ്രുവരി 2 ന് നടന്ന ആദ്യ ഘട്ട യോഗത്തില്‍ നാല് തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചിരുന്നു. 16 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി വാര്‍ഷിക പദ്ധതികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും 18 സ്ഥാപനങ്ങള്‍ പദ്ധതി സമര്‍പ്പിക്കാനുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍ ആമുഖത്തില്‍ പറഞ്ഞു.


\"\"


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന അനിവാര്യ പദ്ധതികള്‍, മാതൃക പദ്ധതികള്‍, സംയുക്ത പദ്ധതികള്‍, വനിത ഘടക പദ്ധതികള്‍, വൃദ്ധ, ഭിന്നശേഷി പദ്ധതികള്‍, പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍, നൂതന പദ്ധതികള്‍, ആരോഗ്യ, ടൂറിസം, മാലിന്യ സംസ്‌കരണ, പേവിഷ പ്രതിരോധ വാക്‌സിന്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.


\"\"

ആസൂത്രണസമിതിയുടെ ആദ്യഘട്ടപരിശോധന പൂര്‍ത്തിയായ 26 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികളാണ് യോഗം ചര്‍ച്ച ചെയ്ത് സമിതിയുടെ നിരീക്ഷണങ്ങള്‍ അറിയിക്കുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്തത്. വാത്തിക്കുടി, അടിമാലി, മാങ്കുളം, കൊന്നത്തടി, രാജാക്കാട്, ഉടുമ്പന്‍ചോല, രാജകുമാരി, കോടിക്കുളം, കഞ്ഞിക്കുഴി, പുറപ്പുഴ, സേനാപതി, വണ്ടന്‍മേട്, ചക്കുപള്ളം, ശാന്തന്‍പാറ, മണക്കാട്, ചിന്നക്കനാല്‍, മറയൂര്‍, ബൈസണ്‍വാലി, ആലക്കോട്, കുടയത്തൂര്‍, കാഞ്ചിയാര്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തുകളുടെയും ഇളംദേശം, ഇടുക്കി, തൊടുപുഴ, നെടുങ്കണ്ടം ബ്ലോക്കുകളുടെയും പദ്ധതികളാണ് ചര്‍ച്ചക്ക് വെച്ചത്.


ഹാപ്പിനസ് പാര്‍ക്ക്, ലാഫിങ് പാര്‍ക്ക്, ഷി ഫിറ്റ്‌നസ് കേന്ദ്രം, ഭിന്നശേഷി കലോല്‍സവം, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയ ഒട്ടേറ നൂതന പദ്ധതികള്‍ പഞ്ചായത്തുകള്‍ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി ബിനു, ആസൂത്രണസമിതി അംഗങ്ങളായ ഉഷാകുമാരി മോഹന്‍കുമാര്‍, സി. വി സുനിത, ഇന്ദു സുധാകരന്‍, ജോസഫ് കുരുവിള, എം ജെ ജേക്കബ്, ജോണി കുളമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി. മാലതി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories