The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ്: മന്ത്രി വീണാ ജോർജ്

അഞ്ച് താലൂക്ക് ആശുപത്രികളിൽ കൂടി ദന്തൽ യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതിസംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാ…

Kerala02 Feb 2024, 6:00 PM 46,148
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ്: മന്ത്രി വീണാ ജോർജ്

അഞ്ച് താലൂക്ക് ആശുപത്രികളിൽ കൂടി ദന്തൽ യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതി


സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തൽ യൂണിറ്റ് സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ദന്തൽ യൂണിറ്റ് നിലവിലില്ലാത്ത  താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.


കാസർഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രി, മംഗൾപ്പാടി താലൂക്ക് ആശുപത്രി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ദന്തൽ യൂണിറ്റുകൾ ആരംഭിക്കുന്നത്.


ദന്തൽ മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ദന്തൽ ചികിത്സ ലഭ്യമാണ്. ദേശീയ റാങ്കിംഗിൽ ആദ്യമായി തിരുവനന്തപുരം ദന്തൽ കോളേജ് ഇടംപിടിച്ചു. ദന്താരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് ദേശീയ ശ്രദ്ധയാകർഷിച്ച മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നു.


സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 60 വയസിന് മുകളിൽ പ്രായമായ ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ച് കൊടുന്നതാണ് മന്ദഹാസം. ഇതുവരെ 7,000ലധികം വയോജനങ്ങൾക്ക് പല്ല് വച്ചു കൊടുത്തു. ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള സ്‌കൂൾ കുട്ടികൾക്ക് സമ്പൂർണ ദന്ത പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ പദ്ധതിയാണ് പുഞ്ചിരി. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലേയും ഗോത്ര വിഭാഗക്കാർക്കും തീരദേശ മേഖലയിലെ പ്രായം ചെന്നവർക്കും സൗജന്യ ഓറൽ കാൻസർ സ്‌ക്രീനിംഗും ചികിത്സയും ഉറപ്പ് വരുത്തുന്നതാണ് വെളിച്ചം പദ്ധതി. ഭിന്നശേഷി കുട്ടികൾക്ക് എല്ലാത്തരം ദന്തപരിരക്ഷയും ദീപ്തം പദ്ധതി വഴി ഉറപ്പാക്കുന്നു.


Share this story

Share

Related Stories