The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി കെ രാജൻ

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു മ…

Kerala13 Jan 2024, 5:10 AM 12,107
ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി കെ രാജൻ

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കച്ചവടത്തിന് പിന്നിലുള്ള കബിളിപ്പിക്കലുകൾ തിരിച്ചറിയാൻ ഓരോരുത്തർക്കും ആകണം. ഓൺലൈൻ വ്യാപാരങ്ങൾ ഉൾപ്പെടെ വ്യാപകമാകുന്ന ഈ കാലത്ത് ജനങ്ങൾ നിരന്തരം ജാഗ്രത പാലിക്കണം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്താൻ ആലോചന നടക്കുന്നുണ്ട്. സർക്കാർ ഉപഭോക്താക്കളോടൊപ്പം ആണെന്നതിന്റെ തെളിവാണ് വകുപ്പിന്റെ പേര് മാറ്റി പൊതുവിതരണ- ഉപഭോക്തകാര്യ വകുപ്പ് എന്നാക്കിയത്. സംസ്ഥാന- ജില്ലാതലത്തിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു. ഗുണഭോക്താക്കൾക്കെതിരെ യാതൊരുവിധ ചൂഷണം അനുവദിക്കില്ലെന്നും കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് സി ടി സാബു അധ്യക്ഷനായി. ദേശീയ ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. “ഇ- കോമേഴ്‌സിൻ്റേയും ഡിജിറ്റൽ വ്യാപാര ത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരംക്ഷണം” എന്ന ആശയമാണ് ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ട് വയ്ക്കുന്നത്. ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ അംഗം ആർ റാം മോഹൻ, ഹരിതകേരളം മിഷൻ റിസോഴ്സ്പേഴ്സൺ സി ആർ ചെറിയാൻ, അഡ്വ. എ.ഡി ബെന്നി എന്നിവർ ക്ലാസുകൾ നയിച്ചു.


ദിനാചരണത്തോടനുബന്ധിച്ച് ഹൈസ്കൂ‌ൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ, ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക്‌ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.


ഫെഡറേഷൻ ഓഫ് കൺസ്യൂമർ ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. വി എൻ നാരായണൻ, കൊടകര പഞ്ചായത്ത് ഉപഭോക്തൃ സമിതി പ്രസിഡന്റ് പുഷ്പകരൻ തോട്ടുപുറം, തൃശ്ശൂർ കോർപ്പറേഷൻ ഉപഭോക്തൃ സംഘടന പ്രസിഡണ്ട് കെ ജി കെ സുന്ദർരാജൻ, അന്തിക്കാട് ഉപഭോക്തൃ സംരക്ഷണസമിതി സെക്രട്ടറി എം എസ് സജീവ്, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി കെ യു വേണുഗോപാലൻ, ജില്ലാ ഉപഭോക്ത ഏകോപന സമിതി പ്രസിഡണ്ട് വിൽസൺ പണ്ടാരവളപ്പിൽ, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, റൂറൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി പി തങ്കപ്പൻ, ഭാരത് ജനറൽ കൺസ്യൂമർ അസോസിയേഷൻ പ്രസിഡന്റ് കെ സി കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories