The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയു…

Kerala20 Jul 2025, 4:40 AM 38,715
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.


ഡിജിറ്റൽവത്കരണത്തിലൂടെ വേഗത്തിലുള്ള തർക്കപരിഹാരവുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ (CDRC) സജീവമാണ്.

ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനമായ ‘ഇ-ജാഗ്രിതി’ നടപ്പാക്കി, പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാൻ അവസരമൊരുക്കി.


എല്ലാ കമ്മീഷനുകളിലും മീഡിയേഷൻ സെല്ലുകൾ ആരംഭിച്ചതിലൂടെ കേസുകൾ വേഗത്തിൽ ഒത്തുതീർപ്പാക്കാൻ സാധിച്ചു. 5905 കേസുകൾ പരിഗണിച്ചതിൽ 1165 കേസുകൾ തീർപ്പാക്കി. കേസുകൾ വേഗത്തിൽ തീർപ്പാക്കാനായി തുടർച്ചയായി അദാലത്തുകൾ നടത്തിവരുന്നു.


കോട്ടയം ജില്ലാ കമ്മീഷനിലും സംസ്ഥാന കമ്മീഷനിലും ഹൈബ്രിഡ് ഹിയറിംഗ് (നേരിട്ടും ഓൺലൈനായും ഹിയറിംഗിന് പങ്കെടുക്കാം) നടപ്പാക്കി. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ പരാതി ഫയൽ ചെയ്യുന്നത് മുതൽ ഹിയറിംഗും ഉത്തരവും വരെ ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സംസ്ഥാന, ജില്ലാ കമ്മീഷനുകളിൽ നിയമസഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.


ഡയറക്ട് സെല്ലിംഗ് വിൽപന രീതികൾ വിപുലമാകുന്ന സാഹചര്യത്തിൽ ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കാൻ www.directselling.kerala.gov.in എന്ന വെബ്‌സൈറ്റ് നവീകരിച്ച് പ്രവർത്തന സജ്ജമാക്കി. ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മോണിറ്ററിംഗ് സംവിധാനവും പ്രവർത്തന മാർഗരേഖയും രൂപീകരിച്ചു.


ഉപഭോക്തൃ മേഖലയിൽ മികച്ച പ്രവർത്തനത്തിന് പ്രോത്സാഹനം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട കൺസ്യൂമർ ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും ഉപഭോക്തൃ അവാർഡ് ഏർപ്പെടുത്തി. ദേശീയ, അന്തർദേശീയ ഉപഭോക്തൃ ദിനങ്ങളായ ഡിസംബർ 24നും മാർച്ച് 15നും, ഹരിത ഉപഭോക്തൃ ദിനമായ സെപ്റ്റംബർ 28നും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.


ഉപഭോക്തൃ ബോധവത്കരണത്തിനായി മൊബൈൽ പ്രദർശന സംവിധാനമായ ‘ദർപ്പണം’ സജ്ജീകരിച്ചു. ഈ വാഹനം സംസ്ഥാനത്തെ ജില്ലകൾതോറും പര്യടനം നടത്തി ബോധവത്കരണ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നോട്ടീസുകൾ, ബുക്ക്‌ലെറ്റുകൾ, ‘ഉപഭോക്തൃ കേരളം’ മാസിക എന്നിവ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങളിലൂടെ ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നീതിയും ഉറപ്പാക്കുകയാണ്.


കരുത്തോടെ കേരളം- 90


Share this story

Share

Related Stories