The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പൂരം കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീന്‍

ഉത്രാളിക്കാവിന്റെ പൂരാരവങ്ങള്‍ക്ക് കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീനാണ്. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്&#…

Kerala29 Feb 2024, 6:15 PM 39,312
പൂരം കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീന്‍

ഉത്രാളിക്കാവിന്റെ പൂരാരവങ്ങള്‍ക്ക് കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീനാണ്. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മ സേനയും ചേര്‍ന്ന് പൂരപ്പറമ്പ് വൃത്തിയാക്കി. പൂരപ്പറമ്പിന് രണ്ട് കിലോമീറ്റര്‍ ചുറ്റും എല്ലാ വഴികളിലും 50 മീറ്റര്‍ ഇടെവട്ട് പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷപിക്കാന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചും അജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കൊട്ടകള്‍ സ്ഥാപിച്ചും മാലിന്യശഖരണം സാധ്യമാക്കി.


മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം കച്ചവടക്കാരിലേക്കുമെത്തിച്ച് പൂരപ്പറമ്പിലെ കച്ചവടക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കി ഹരിത കര്‍മ്മ സേന മാലിന്യങ്ങള്‍ ശേഖരിച്ചു. ശരിയായ മാലിന്യസംസ്‌കരണം നടത്തേണ്ട ആവശ്യകതയും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളിലുള്ള നല്ല അവബോധം വളര്‍ത്തുന്നതിനുമായി ഗ്രീന്‍ വളണ്ടിയേഴ്‌സ് സ്‌കോഡ് രൂപീകരിച്ച് ബോധവല്‍ക്കരണവും നല്‍കി.


വര്‍ഷങ്ങളായി വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭ പരിധിയിലെ പൂരം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം ശുചീകരണം നടത്തി വരുന്നുണ്ട്. നിരവധി പേര്‍ പങ്കെടുത്ത കേരളത്തിലെ പ്രധാന ഉത്സവമായ ഉത്രാളിക്കാവ് പൂരപ്പറമ്പ് പൂരം കഴിഞ്ഞയുടനെ ശുചീകരണം നടത്തുക എന്ന ശ്രമകരമായ ദൗത്യമാണ് വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാധ്യമാക്കിയത്. ഉത്രാളിക്കാവ് പൂരമഹിമ ഹരിതപൂരം എന്ന രീതിയിലും ലോകം ഏറ്റെടുക്കുമെന്നും ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ച് നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.


Share this story

Share

Related Stories