The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബാലാവകാശ കമ്മിഷന്റെ ‘റേഡിയോ നെല്ലിക്ക’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന ബാലാവകാശ കമ്മിഷന്റെ കുട്ടികൾക്കായുള്ള ‘റേഡിയോ നെല്ലിക്ക’യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ. റേഡിയോയുടെ ലോഗോയും ഗാനവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന…

Kerala18 Jun 2025, 10:35 PM 24,320
ബാലാവകാശ കമ്മിഷന്റെ ‘റേഡിയോ നെല്ലിക്ക’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന ബാലാവകാശ കമ്മിഷന്റെ കുട്ടികൾക്കായുള്ള ‘റേഡിയോ നെല്ലിക്ക’യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ. റേഡിയോയുടെ ലോഗോയും ഗാനവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.


ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മിഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് റേഡിയോ. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഇന്റർനെറ്റ് റേഡിയോ ആരംഭിച്ചത്. കുട്ടികൾ അധ്യാപകർ രക്ഷാകർത്താക്കൾ സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് അവബോധം വളർത്തുന്നതിന്നന് റേഡിയോ സഹായകരമാകും. ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും റേഡിയോ കേൾക്കാൻ സാധിക്കും. തുടക്കത്തിൽ തിങ്കൾ മുതൽ വെള്ളി വരെ നാലു മണിക്കൂർ പ്രോഗ്രാമാണ് ഉണ്ടാവുക. റൈറ്റ് ടേൺ, ഇമ്മിണി ബല്യ കാര്യം, ആകാശദൂത്, അങ്കിൾ ബോസ് എന്നിവയാണ് പ്രോഗ്രാമുകൾ.


തുടക്കത്തിൽ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 15397 സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ, പി.ടി.എ, എസ്.പി.സി, എൻ.എസ്.എസ്, സ്‌കൂൾ ക്ലബുകൾ എന്നിവ വഴിയുമാകും കുട്ടികളിൽ റേഡിയോ എത്തുക. അതുപോലെ കുടുബശ്രീയുടെ 29202 ബാലസഭകളും വനിത ശിശുവികസന വകുപ്പിനുകീഴിലുള്ള 33120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കമ്മിഷന്റെ റേഡിയോ നെല്ലിക്ക എത്തും. കൂടാതെ 1200 ഗ്രാമ-ബ്ലോക്ക്-ജില്ല-മുനിസിപ്പൽ-കോർപ്പറേഷനുകളിലെ 21900 വാഡുകളിലും എൻ.ജി.ഒകൾ, റസിഡൻസ് അസോസിയേഷനുകൾ തൂടങ്ങി സമൂഹത്തിൽ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാൻ റേഡിയോയിലൂടെ കഴിയും. ഇതിനായി വനിതാശിശു വികസനം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം പട്ടികജാതി പട്ടികവർഗ വികസനം പോലീസ് എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ സഹകരണവും പ്രവർത്തനങ്ങളുമാണ് കമ്മിഷൻ നടത്തിവരുന്നത്.


ആൻഡ്രോയിഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും ഐ.ഒ.എസില്‍ ആപ്‌സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാം. radionellikka.com ലൂടെയും കാറിൽ ഓക്‌സ് കേബിൾ ബ്ലൂടൂത്തിലൂടെയും റേഡിയോ ശ്രവിക്കാം. കുട്ടിക്കാല ഓർമകൾ, അനുഭവങ്ങൾ, സ്‌കൂൾ ജീവിതം, സന്തോഷങ്ങൾ, പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും (radionellikka@gmail.com), വാട്ട്‌സാപ്പ് (9993338602) മുഖേനയും അറിയിക്കാം. ഇമ്മിണി ബല്യകാര്യം, അങ്കിൾ ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാവുന്നതാണ്.


മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കമാർ, അംഗങ്ങളായ എൻ.സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ.എഫ്. വിൽസൺ, കെ.കെ. ഷാജു, ബി. മോഹൻകുമാർ, സെക്രട്ടറി എച്ച്. നജീവ്, സൗണ്ട് പാർക്ക് അക്കാദമി സി.ഇ.ഒ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories