The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

ഭൂമി തരം മാറ്റം: അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും- ജില്ലാ കളക്ടര്‍

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. തിരൂർ, പെരിന്തല്‍മണ്ണ റവന്യു ഡിവിഷനുകള്‍ക്ക് കീഴിൽ ഭൂമി തരംമാറ്റത്…

Kerala05 Feb 2024, 6:40 PM 33,747
ഭൂമി തരം മാറ്റം: അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും- ജില്ലാ കളക്ടര്‍

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. തിരൂർ, പെരിന്തല്‍മണ്ണ റവന്യു ഡിവിഷനുകള്‍ക്ക് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്തുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എവിടെയും ഏജന്റുമാരെ നിയോഗിച്ചിട്ടില്ല.  ഓൺലൈൻ സംവിധാനത്തിൽ സുതാര്യമായാണ് തരം മാറ്റ അപേക്ഷകൾ പരിഗണിക്കുന്നത്. ആർക്കും ഓണ്‍ലൈനായി തങ്ങളുടെ അപേക്ഷയുടെ സ്ഥിതി പരിശോധിക്കാനാവും. അപേക്ഷയുടെ സീനിയോറിറ്റി പരിഗണിച്ച് മാത്രമാണ് തരം മാറ്റ ഉത്തരവ് നൽകിയിട്ടുള്ളതെന്നും കളക്ടർ പറഞ്ഞു.


ആവാസ വ്യവസ്ഥകൾ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കൃഷി ഭൂമി സംരക്ഷിക്കുന്നതിനുമായാണ് 2008 ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടു വന്നത്. വീട് വെക്കുന്നതുൾപ്പടെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് ഈ നിയമത്തില്‍ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത്. എന്നാൽ ഇത് അത്ര വേഗത്തിൽ തീർപ്പാക്കാവുന്ന ഒന്നല്ല. വിവിധങ്ങളായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന കാരണത്താലാണ് ഭൂമി തരംമാറ്റത്തിന് പലപ്പോഴും കാലതാമസം നേരിടേണ്ടി വരുന്നതെന്നും കളക്ടർ പറഞ്ഞു.


തിരൂർ റവന്യു ഡിവിഷന് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്ത് തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴില്‍ അപേക്ഷ നല്‍കിയവര്‍ക്കായുള്ള അദാലത്ത് മലപ്പുറം ടൗണ്‍ഹാളിലുമാണ് സംഘടിപ്പിച്ചത്.

തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തില്‍ തിരൂര്‍ സബ് കളക്ടർ സച്ചിൻ കുമാർ യാദവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, തിരൂര്‍ തഹസില്‍ദാര്‍ ഷീജ, എൽ. ആർ വിഭാഗം തഹസിൽദാർ നൗഷാദ്, എൽ.ആർ വിഭാഗം ഡപ്യൂട്ടി തഹസിൽദാർ ജോസഫ് സ്റ്റീഫൻ റൂബി തുടങ്ങിയവര്‍ പങ്കെടുത്തു.


മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി.എം മായ, ഏറനാട് തഹസില്‍ദാര്‍ കെ.എസ് അഷ്റഫ്, ആര്‍.‍‍ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എസ്.എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


തിരൂരില്‍ വിതരണം ചെയ്തത് 2002 തരംമാറ്റല്‍ ഉത്തരവുകള്‍

തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന തിരൂര്‍ റവന്യൂ ഡിവിഷന്‍ അദാലത്തില്‍ 2002 ഭൂമി തരം മാറ്റല്‍ ഉത്തരവുകളാണ് വിതരണം ചെയ്തത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നല്‍കിയ അപേക്ഷകളില്‍ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയുമാണ് അദാലത്തിൽ പരിഗണിച്ചത്.

തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകള്‍ ഉൾപ്പെടുന്ന തിരൂർ റവന്യൂ ഡിവിഷനിൽ ആകെ 5095 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം 1425 അപേക്ഷകളും ഫീസ് ഈടാക്കേണ്ട   1668 അപേക്ഷകളും ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിച്ചത്.


പെരിന്തൽമണ്ണയില്‍ തീർപ്പാക്കിയത്  1079 അപേക്ഷകൾ

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന്‍ അദാലത്തില്‍  പരിഗണിച്ച 1740 അപേക്ഷകളിൽ 1079 എണ്ണം തീർപ്പാക്കി. ടോക്കൺ ലഭിച്ച 940 ഭൂമി തരം മാറ്റല്‍ ഉത്തരവുകൾ നടന്ന അദാലത്തിൽ വിതരണം ചെയ്തു.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നല്‍കിയ അപേക്ഷകളില്‍  25 സെന്റില്‍ താഴെയുള്ളതും  സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയുമാണ് അദാലത്തിൽ പരിഗണിച്ചത്. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്,  കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന പെരിന്തൽമണ്ണ റവന്യൂ ഡിവിഷനിൽ ആകെ 4938 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം 1778 അപേക്ഷകളും ഫീസ് ഈടാക്കേണ്ട   1420 അപേക്ഷകളും ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിച്ചത്.


Share this story

Share

Related Stories