The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബിജെപിക്ക് കോടികൾ സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്ര സര്‍ക്കാര്‍

ബിജെപിക്ക് കോടികളുടെ ഇലക്ട്രൽ ബോണ്ട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ചട്ടം മറി കടന്ന് അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018ൽ കർണാടക തിരഞ്ഞെടുപ്പിന് മുമ്പാണ് നടപടിയുണ്ടായത്. ബോണ്ട് നൽകി 15 ദിവസത്തിനുള്ളിൽ പ…

Kerala19 Mar 2024, 5:39 PM 35,860
ബിജെപിക്ക് കോടികൾ സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്ര സര്‍ക്കാര്‍

ബിജെപിക്ക് കോടികളുടെ ഇലക്ട്രൽ ബോണ്ട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ചട്ടം മറി കടന്ന് അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018ൽ കർണാടക തിരഞ്ഞെടുപ്പിന് മുമ്പാണ് നടപടിയുണ്ടായത്. ബോണ്ട് നൽകി 15 ദിവസത്തിനുള്ളിൽ പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് ചെയ്യുകയായിരുന്നു. ബം​ഗളൂരുവിൽ നിന്ന് 10 കോടിയുടെ ബോണ്ടാണ് ഇത്തരത്തിൽ ബിജെപിക്ക് ലഭിച്ചത്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ധനമന്ത്രാലയമാണ് ചട്ടത്തിൽ ഇളവ് നൽകിയത്. കാലാവധി കഴിഞ്ഞ ബോണ്ടുകളിൽ പണം സ്വീകരിക്കാൻ ബിജെപി അംഗങ്ങൾ ബാങ്ക് സന്ദർശിച്ചു. ചട്ടം അതിന് അനുവദിക്കില്ലെന്ന് ബാങ്ക് അറിയിച്ചതിനു പിന്നാലെ 10 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ധനമന്ത്രാലയം നിർബന്ധിച്ചെന്നാണ് റിപ്പോർട്ട്.

ഇതു സംബന്ധിച്ച റിപ്പോർട്ട് പാർട്ടിയുടെ പേര് വെളിപ്പെടുത്താതെ റിപ്പോർട്ടേഴ്സ് കളക്ടീവ് 2019ൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് എസ്ബിഐക്ക് മാത്രമേ പാർട്ടി ഏതാണെന്ന് അറിയൂ എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോൾ, പുറത്തുവന്ന ഇലക്ട്രൽ ബോണ്ട് വിവരങ്ങളിൽ നിന്നാണ് ആ പാർട്ടി ബിജെപിയാണെന്ന് വ്യക്തമായിരിക്കുന്നത്.

പുറത്തുവന്ന കണക്കുകൾ പ്രകാരം ഇലക്ട്രൽ ബോണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്. ആകെ 16,518 കോടി രൂപയുടെ ബോണ്ടുകളിൽ നിന്ന് 8,251.8 കോടി രൂപ പാർട്ടിക്ക് ലഭിച്ചു. ബിജെപി വിറ്റ എല്ലാ ബോണ്ടുകളുടെയും 50% മാത്രമാണ് വീണ്ടെടുത്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാർട്ടി കോൺഗ്രസാണ്. 1,952 കോടി രൂപയുടെ ബോണ്ടുകൾ മാത്രമാണ് പാർട്ടി വീണ്ടെടുത്തിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള തൃണമൂൽ കോൺഗ്രസിന് 1,705 കോടിയാണ് ഇലക്ട്രൽ ബോണ്ടിലൂടെ ലഭിച്ചിട്ടുള്ളത്.

Share this story

Share

Related Stories