The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

സി.സി.ടി.വി പോലീസ് മോണിറ്ററിംഗ് പദ്ധതി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.എൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. താനൂർ ജംഗ്ഷൻ, പഴയ ബസ് സ്റ…

Kerala12 Feb 2024, 9:45 PM 38,770
സി.സി.ടി.വി പോലീസ് മോണിറ്ററിംഗ് പദ്ധതി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.എൽ

എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. താനൂർ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻ്റ്, ഹാർബർ ജംഗ്ഷൻ, പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 13 ക്യാമറകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. അതിൽ അഞ്ച് ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോർഡിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയുമാണ്.


ജനങ്ങളെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനും സമാധാനന്തരീക്ഷം കൊണ്ടുവരുന്നതിനും പദ്ധതികൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ശ്രേയ സോളാർ ആൻഡ് ഇലക്ട്രിക്കൽ കമ്പനിയുടെ മാനേജിംഗ് പാർട്ണർ സി.ബി.കെ തോമസ് പദ്ധതി വിശദീകരിച്ചു. താനൂർ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.വി ബെന്നി സ്വാഗതം പറഞ്ഞു. മലപ്പുറം അഡീഷണൽ പോലീസ് സൂപ്രണ്ട് കെ ബിജുമോൻ, താനൂർ നഗരസഭ വൈസ് ചെയർപേഴ്സ് സി.കെ. സുബൈദ, കൗൺസിലർ സി.കെ.എം. ബഷീർ, താനൂർ നഗരസഭ കൗൺസിലർ ഇ. കുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. താനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജെ. മാത്യു നന്ദി പറഞ്ഞു.


അന്തരിച്ച താനൂർ കൺട്രോൾ റൂം എസ് സി പി ഒ എം.പി സബറുദ്ദീൻ കുടുംബ സഹായനിധി വിതരണവും കെ പി എച്ച് സി എസ് കുടുംബം ഇൻഷുറൻസ് പദ്ധതി തുക വിതരണവും കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു.

Share this story

Share

Related Stories