കൂടത്തായി കേസ്; ജാമ്യാപേക്ഷ സമർപ്പിച്ച് ജോളി ജോസഫ്
കൂടത്തായി പരമ്പര കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജാമ്യാപേക്ഷ സമർപ്പിച്ചു. ശാരീരികാവശത ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാണ് ഹർജി നൽകിയത്. ജോളിയുടെ ശാരീ…

കൂടത്തായി പരമ്പര കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജാമ്യാപേക്ഷ സമർപ്പിച്ചു. ശാരീരികാവശത ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാണ് ഹർജി നൽകിയത്. ജോളിയുടെ ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് നേരത്തെ കേസിൽ വിചാരണ മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വിചാരണ പുനരാരംഭിച്ചത്. ജോളിയുടെ ജാമ്യഹർജി നാളെ പരിഗണിച്ചേക്കും.




