The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാനഡ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കും

2026 ഫെബ്രുവരി വരെ പുറത്തുനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ വിലക്കി.ഇത് ബാധിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമണ്‍ ഫ്രേസർ യൂണിവേഴ്‌സിറ്റി, യൂണി…

Kerala31 Jan 2024, 12:02 AM 39,145
കാനഡ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കും
2026 ഫെബ്രുവരി വരെ പുറത്തുനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ വിലക്കി.

ഇത് ബാധിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമണ്‍ ഫ്രേസർ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉപരി പഠനം ലക്ഷ്യം വെക്കുന്ന വിദ്യാർഥികളെയാണ്. നേരത്തെ തന്നെ കാനഡ അന്താരാഷ്ട്ര വിദ്യാർഥികള്‍ക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊളംബിയയുടെ പുതിയ പ്രഖ്യാപനം.

ബ്രിട്ടീഷ് കൊളംബിയയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ത്യൻ വിദ്യാർഥികള്‍ കൂടുതലും പഠിക്കുന്നത്. ഔദ്യോഗിക വിശദീകരണം അനുസരിച്ച്‌ അന്തർദ്ദേശീയ വിദ്യാർഥികള്‍ക്കെതിരായ ചൂഷണം അവസാനിപ്പിക്കാനും പ്രവിശ്യയിലെ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മൊത്തത്തില്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ പാർപ്പിട ക്ഷാമം രൂക്ഷമായിരിക്കുന്നത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എത്തുന്നവരുടെ കുടിയേറ്റം വർധിച്ചതോടുകൂടെയാണ്.

ഇതിനു മുന്നോടിയായി 2024 മുതല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 3,60,000 ആയി ചുരുക്കാൻ കനഡ തീരുമാനിച്ചിരുന്നു. പഠന ശേഷം ജോലിക്കുള്ള വിസ നല്‍കുന്നതിനും വിലക്കുകള്‍ ഏർപ്പെടുത്തിയിരുന്നു. ജസ്റ്റിൻ ട്രൂഡോ സർക്കാർ പുറത്തു നിന്നുള്ള വിദ്യാർഥികളുടെ കുടിയേറ്റം തടയാനാണ് ഇത്തരം മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് എന്ന വിമർശനമുണ്ട്. മൂന്നിരട്ടി ഫീസാണ് പ്രാദേശിക വിദ്യാർഥികളെ അപേക്ഷിച്ച്‌ കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്നത്. ഈ നിയന്ത്രണം അടുത്ത രണ്ടു വർഷമാണ് നടപ്പിലാവുക.

പത്ത് ലക്ഷത്തിലും അധികമാണ് കാനഡയിലുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ ജനസംഖ്യാ നിരക്ക്. ഇതില്‍ തന്നെ ഏറ്റവും കൂടുതലും 37 ശതമാനവും ഇന്ത്യക്കാരാണ് എന്നതാണ് കണക്ക്.

Share this story

Share

Related Stories