The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ചൊവ്വാഴ്ച

സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വ…

Kerala28 Jul 2024, 8:35 PM 13,675
49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ചൊവ്വാഴ്ച

സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്,  പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ്  തീയതിക്ക് ആറ് മാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിക്കാം.


ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം.


വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 76 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.


പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി കഴിഞ്ഞു. സംക്ഷിപ്ത പുതുക്കലിനെ തുടര്‍ന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 49 വാര്‍ഡുകളിലെ അന്തിമവോട്ടർ പട്ടികയിൽ 163639 വോട്ടര്‍മാരാണുള്ളത്. 77409 പുരുഷന്‍മാരും 86228 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും. വോട്ടര്‍പട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


പോളിംഗ് സാധനങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് സെക്ടറല്‍ ഓഫീസര്‍മാർ അതാത് പോളിംഗ് സ്‌റ്റേഷനുകളിൽ എത്തിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം.  വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോള്‍ നടത്തും.


ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം  www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.


സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്  കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്.


ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ ചുവടെ


 


 











































































































































































































































































































ക്രമ നമ്പർജില്ലതദ്ദേശ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/


വാർഡിന്റെ നമ്പരും പേരും

1തിരുവനന്തപുരംഡി.01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്09-വെള്ളനാട്
2തിരുവനന്തപുരംഎം.03 ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ22-ചെറുവള്ളിമുക്ക്
3തിരുവനന്തപുരംഎം.03 ആറ്റിങ്ങൽ  മുനിസിപ്പൽ കൗൺസിൽ28-തോട്ടവാരം
4തിരുവനന്തപുരംജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്15-കരിമൻകോട്
5തിരുവനന്തപുരംജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്19-മടത്തറ
6തിരുവനന്തപുരംജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്18-കൊല്ലായിൽ
7തിരുവനന്തപുരംജി.54 കരവാരം ഗ്രാമപഞ്ചായത്ത്12-പട്ട്ള
8തിരുവനന്തപുരംജി.54 കരവാരം ഗ്രാമപഞ്ചായത്ത്16-ചാത്തമ്പാറ
9കൊല്ലംജി.06 തൊടിയൂർ  ഗ്രാമപഞ്ചായത്ത്01-പുലിയൂർ വഞ്ചിവെസ്റ്റ്
10കൊല്ലംജി.09 ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്13-കുമരംചിറ
11കൊല്ലംജി.31 കരവാളൂർ ഗ്രാമപഞ്ചായത്ത്10-കരവാളൂർ ഠൗൺ
12കൊല്ലംജി.35 പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്05-കാഞ്ഞിരംപാറ
13പത്തനംതിട്ടജി.31 ചിറ്റാർ ഗ്രാമപഞ്ചായത്ത്02-പന്നിയാർ
14പത്തനംതിട്ടജി.50 ഏഴംകുളം ഗ്രാമപഞ്ചായത്ത്04-ഏഴംകുളം
15ആലപ്പുഴജി.37 രാമങ്കരി ഗ്രാമപഞ്ചായത്ത്13-വേഴപ്രപടിഞ്ഞാറ്
16ആലപ്പുഴജി.39 ചെറിയനാട് ഗ്രാമപഞ്ചായത്ത്04-അരിയന്നൂർശ്ശേരി
17ആലപ്പുഴജി.59 മാന്നാർ ഗ്രാമപഞ്ചായത്ത്11-കുട്ടംപേരൂർ എ
18കോട്ടയംജി.02 ചെമ്പ് ഗ്രാമപഞ്ചായത്ത്01-കാട്ടിക്കുന്ന്
19കോട്ടയംജി.70 പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്20-പൂവൻതുരുത്ത്
20കോട്ടയംജി.54 വാകത്താനം ഗ്രാമപഞ്ചായത്ത്11-പൊങ്ങന്താനം
21ഇടുക്കിഎം.20 തൊടുപുഴ  മുനിസിപ്പൽ കൗൺസിൽ09-പെട്ടേനാട്
22ഇടുക്കിബി.58 ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്06-തോപ്രാംകുടി
23ഇടുക്കിജി.20 ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്08-പാറത്തോട്
24ഇടുക്കിജി.31 അറക്കുളം ഗ്രാമപഞ്ചായത്ത്06-ജലന്ധർ
25എറണാകുളംജി.05 ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്08-തോപ്പ്
26എറണാകുളംജി.25 വാഴക്കുളം ഗ്രാമപഞ്ചായത്ത്08-മുടിക്കൽ
27എറണാകുളംജി.27 ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്09-കൊടികൂത്തുമല
28തൃശ്ശൂർബി.89 വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്07-കൊമ്പത്തുകടവ്
29തൃശ്ശൂർജി.17 മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്11-വണ്ടിപ്പറമ്പ്
30തൃശ്ശൂർജി.39 പാവറട്ടി ഗ്രാമപഞ്ചായത്ത്01-കാളാനി
31പാലക്കാട്ബി.101 കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്02-പാലത്തുള്ളി
32പാലക്കാട്ജി.38 തച്ചമ്പാറ ഗ്രാമപഞ്ചായത്ത്05-മുണ്ടമ്പലം
33പാലക്കാട്ജി.42 ഷോളയൂർ ഗ്രാമപഞ്ചായത്ത്01-കോട്ടത്തറ
34പാലക്കാട്ജി.48 മങ്കര ഗ്രാമപഞ്ചായത്ത്04-കൂരാത്ത്
35പാലക്കാട്ജി.67 പുതുനഗരം ഗ്രാമപഞ്ചായത്ത്02-തെക്കത്തിവട്ടാരം
36മലപ്പുറംഎം.45 മലപ്പുറം  മുനിസിപ്പൽ കൗൺസിൽ39-പൊടിയാട്
37മലപ്പുറംജി.52കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്17-കൂട്ടിലങ്ങാടി
38മലപ്പുറംജി.81 മൂന്നിയൂർ ഗ്രാമപഞ്ചായത്ത്02-വെള്ളായിപ്പാടം
39മലപ്പുറംജി.93 വട്ടംകുളം ഗ്രാമപഞ്ചായത്ത്14-എടപ്പാൾ ചുങ്കം
40കോഴിക്കോട്ബി.121 തൂണേരി ബ്ലോക്ക് പഞ്ചായത്ത്02-പാറക്കടവ്
41കോഴിക്കോട്ജി.38 ഉള്ള്യേരി ഗ്രാമപഞ്ചായത്ത്03-തെരുവത്ത് കടവ്
42കോഴിക്കോട്ജി.60 ഓമശ്ശേരി ഗ്രാമപഞ്ചായത്ത്17-മങ്ങാട് ഈസ്റ്റ്
43കോഴിക്കോട്ജി.63 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്03-മാട്ടുമുറി
44കണ്ണൂർഎം.55 തലശ്ശേരി  മുനിസിപ്പൽ കൗൺസിൽ18-പെരിങ്കളം
45കണ്ണൂർജി.12 കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്07-ആലക്കാട്
46കണ്ണൂർജി.31 പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത്01-മണ്ണേരി
47കാസർഗോഡ്എം.59 കാസർഗോഡ്  മുനിസിപ്പൽ കൗൺസിൽ24-ഖാസിലേൻ
48കാസർഗോഡ്ജി.17 മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്



Share this story

Share

Related Stories