The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് 21 മുതല്‍

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിംഗ് ജൂൺ 21ന് ആരംഭിക്കും.സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന്…

Kerala13 Jun 2025, 9:40 PM 24,145
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് 21 മുതല്‍

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിംഗ് ജൂൺ 21ന് ആരംഭിക്കും.


സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലാണ് ഹീയറിംഗ് നടക്കുക. ബ്‌ളോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക.


131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും പരാതികൾ ഒന്നും ലഭിച്ചില്ല. ചിറയിൻകീഴ്, അഞ്ചൽ, ഇത്തിക്കര, ചടയമംഗലം, ചവറ, മുഖത്തല, മല്ലപ്പള്ളി, അമ്പലപ്പുഴ, കഞ്ഞിക്കുഴി, തൈക്കാട്ടുശ്ശേരി, മാവേലിക്കര, മുതുകുളം, ഏറ്റുമാനൂർ, വാഴൂർ, അടിമാലി, വടവുകോട്, വൈപ്പിൻ, ചേർപ്പ്, നിലമ്പൂർ, പാനൂർ, നീലേശ്വരം എന്നിവടങ്ങളിലാണ് പരാതികളില്ലാത്തത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പരാതിക്കാരെ തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്‌ള്യൂ.ഡി റെസ്റ്റ് ഹൗസിൽ ജൂൺ 21ന് രാവിലെ ഒൻപത് മണി മുതൽ നേരിൽ കേൾക്കും.


എറണാകുളം, ആലപ്പുഴ, തൃശൂർ, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലുള്ളവരെ ജൂൺ 23ന് രാവിലെ ഒൻപത് മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാരെ ജൂൺ 24ന് രാവിലെ ഒൻപത് മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും കമ്മീഷൻ നേരിൽ കേൾക്കും. പരാതികളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ ചുവടെ


തിരുവനന്തപുരം- 40, കൊല്ലം- 37, പത്തനംതിട്ട- 47, ആലപ്പുഴ- 23, കോട്ടയം- 54, ഇടുക്കി- 39, എറണാകുളം- 52, തൃശൂർ- 82, പാലക്കാട്- 47, മലപ്പുറം- 74, കോഴിക്കോട്- 119, വയനാട്- 31, കണ്ണൂർ- 77, കാസർഗോട്- 60, ആകെ- 782.


Share this story

Share

Related Stories