The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബാംഗ്ലൂർ – കൊച്ചി വ്യവസായിക ഇടനാഴി: സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം- വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ബാംഗ്ലൂർ – കൊച്ചി വ്യവസായിക ഇടനാഴിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. നിര്‍ദ്ദേശിച്ചു. പ്രാഥമിക ഘട…

Kerala30 Jan 2025, 6:05 PM 11,348
ബാംഗ്ലൂർ – കൊച്ചി വ്യവസായിക ഇടനാഴി: സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം- വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ബാംഗ്ലൂർ – കൊച്ചി വ്യവസായിക ഇടനാഴിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. നിര്‍ദ്ദേശിച്ചു. പ്രാഥമിക ഘട്ടത്തിൽ 10,000 പേർക്കും പൂർത്തീകരണ ഘട്ടത്തിൽ 25,000 പേർക്കും തൊഴിൽ നൽകുവാനാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും പദ്ധതിയ്ക്കായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ 1500 ഏക്കർ ഭൂമിയും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ 500 ഏക്കർ ഭൂമിയും ഏറ്റെടുത്തതായും എം.പി പറഞ്ഞു.  വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍ ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-ഓർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മറ്റി (ദിശ) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.പി. കേന്ദ്രാവിഷ്കൃത പദ്ധതി തുക പൂർണ്ണമായും സമയബന്ധിതമായും വിനിയോഗിക്കാൻ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണം.


കാലാവസ്ഥ വ്യതിയാനത്തിൻ്റെ രൂക്ഷ ഫലം അനുഭവിക്കുന്ന പാലക്കാട് ജില്ലയിൽ വരുന്ന വേനൽ തീവ്രമാകുവാനും, വരൾച്ച ഉണ്ടാകുവാനും സാധ്യത ഉള്ളതിനാൽ വരൾച്ചാ മുന്നോക്ക പ്രവർത്തനം എന്ന നിലയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകുളങ്ങൾ പുനരുദ്ധാരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി ഏറ്റെടുക്കണമെന്നും എം.പി.നിർദേശിച്ചു. ചിറ്റൂർ, മലമ്പുഴ, പട്ടാമ്പി ബ്ലോക്കുകളിലെ ഭൂഗർഭജലത്തിന്റെ അളവ് കുറവായതിനാൽ ജില്ലയിൽ കഴിച്ചിട്ടുള്ള കുഴൽ കിണറുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കുവാൻ ഭൂഗർഭ വകുപ്പിന് എം.പി നിര്‍ദ്ദേശം നല്‍കി.


യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി. സേതുമാധവന്‍ (പാലക്കാട്), വി. പ്രീത (മണ്ണാര്‍ക്കാട്), ഗീത മണികണ്ഠന്‍(പട്ടാമ്പി), സുനിത ജോസഫ് (ശ്രീകൃഷ്ണപുരം), എ. സുജാത (ചിറ്റൂര്‍), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേവതി ബാബു (എലപ്പുള്ളി), സജ്ന സത്താര്‍ (അലനല്ലൂര്‍), ജില്ലാകളക്ടര്‍ ഡോ. എസ് ചിത്ര, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍  ടി.എസ് ശുഭ, വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories