The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംനെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യംചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ്: എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

പെരിയാറിൽ മീനുകൾ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങി; വെള്ളത്തിന് നിറംമാറ്റവും രൂക്ഷഗന്ധവുമെന്ന് നാട്ടുകാർ

പെരിയാർ നദിയിൽ വീണ്ടും മീനുകൾ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിൻറെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ നദിയിൽ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. കരിമീൻ ഉൾപ…

Kerala28 May 2024, 4:53 PM 44,471
പെരിയാറിൽ മീനുകൾ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങി; വെള്ളത്തിന് നിറംമാറ്റവും രൂക്ഷഗന്ധവുമെന്ന് നാട്ടുകാർ

പെരിയാർ നദിയിൽ വീണ്ടും മീനുകൾ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിൻറെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ നദിയിൽ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. കരിമീൻ ഉൾപ്പെടെ മീനുകൾ ചത്തവയിലുണ്ട്. പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. രാസമാലിന്യം കലർന്നതാണോ മീനുകൾ ചാകാൻ കാരണമെന്ന് പരിശോധനയിലേ വ്യക്തമാകൂ.

ചിത്രപ്പുഴയിലും പെരിയാറിലും വ്യാപകമായാണ് മീനുകൾ കഴി‍ഞ്ഞ ദിവസങ്ങളിൽ ചത്തുപൊങ്ങിയത്. മത്സ്യക്കുരുതിയിൽ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കുഫോസിൻ്റെയും മലനീകരണ നിയന്ത്രണ ബോർഡിൻ്റെയും കണ്ടെത്തെലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജില്ലകളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി.

അതേസമയം മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം കലർന്നതല്ല എന്ന കണ്ടെത്തൽ ആവർത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.നദിയിൽ മാലിന്യം ഒഴുക്കിയ എ കെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ കമ്പനികൾക്ക് നോട്ടീസ് നൽകും.

Share this story

Share

Related Stories