The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അസാപ് കേരള- പവർഗ്രിഡ് കോർപറേഷന്റെ സി.എസ്.ആർ പ്രോജക്റ്റ് ഡൈവ് മാസ്റ്റർ പ്രോഗ്രാമിന് തുടക്കമായി

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, പവർഗ്രിഡ് കോർപ്പറേഷന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന PADI സർട്ടിഫൈഡ് ഡൈവ് മാസ്റ്റർ പ്രോഗ്രാമിന് തുടക്കമായി. തിര…

Kerala03 Mar 2025, 9:25 PM 50,246
അസാപ് കേരള- പവർഗ്രിഡ് കോർപറേഷന്റെ സി.എസ്.ആർ പ്രോജക്റ്റ് ഡൈവ് മാസ്റ്റർ പ്രോഗ്രാമിന് തുടക്കമായി

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, പവർഗ്രിഡ് കോർപ്പറേഷന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന PADI സർട്ടിഫൈഡ് ഡൈവ് മാസ്റ്റർ പ്രോഗ്രാമിന് തുടക്കമായി. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.


പദ്ധതി മുഖാന്തിരം തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി മേഖലയിലെ 20 യുവതി യുവാക്കൾക്ക് ഡൈവിംഗ് കോഴ്‌സുകളിൽ പരിശീലനം നൽകും. ഒരു വിദ്യാർത്ഥിക്ക് ഒരു ലക്ഷം രൂപയോളം പവർ ഗ്രിഡ്ഡിന്റെ സിഎസ്ആർ മുഖേന ലഭ്യമാക്കുന്നു. ഈ പദ്ധതിയിലേക്ക് പ്രവേശനം നേടിയവരിൽ 2 പേർ പെൺകുട്ടികളാണ് എന്നത് ശ്രേദ്ധയമാണ്.


അസാപ്പിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വെച്ച് ക്ലാസുകളും, കോവളം കടൽ കേന്ദ്രീകരിച്ച് പ്രായോഗിക പരിശീലനവും നടക്കും. ടൂറിസം, അഡ്വഞ്ചർ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള കോഴ്സാണിത്. യുവാകൾക്ക് സ്വയം തൊഴിലിലും ഏർപ്പെടാൻ കഴിയും.


വാർഡ് കൗൺസിലർ പനയടിമ ജോൺ അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് ടി എ മുഖ്യപ്രഭാഷണം നടത്തി. അസാപ് കേരള ഫണ്ടിങ് വിഭാഗം മേധാവി കമാൻഡർ വിനോദ് ശങ്കർ, പവർഗ്രിഡ് കോർപറേഷൻ എച്ച് ആർ ഓഫീസർ രേഷ്മ ഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. അസാപ് കേരള ഫണ്ടിങ് അസോസിയേറ്റ് ഡയറക്ടർ ഇസ്മായിൽ കെ ബഷീർ സ്വാഗതവും അസാപ് കേരള പ്രോഗ്രാം മാനേജർ അരുൺ സി വിജയൻ നന്ദിയും പറഞ്ഞു.


Share this story

Share

Related Stories