The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’  കാമ്പയിന് ജില്ലയിൽ തുടക്കം

കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പ് അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. 30 മുതൽ 65 വയസു വരെയുള്ള സ്ത്രീ…

Kerala05 Feb 2025, 6:25 PM 47,314
‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’  കാമ്പയിന് ജില്ലയിൽ തുടക്കം

കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പ് അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. 30 മുതൽ 65 വയസു വരെയുള്ള സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയ്ക്ക് സ്‌ക്രീനിങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പുവരുത്താനാണ് ക്യാമ്പയിൻ. ലോക കാൻസർ ദിനമായ ഫെബ്രുവരി നാലു മുതൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടുവരെയാണ് സ്ത്രീകൾക്കായുള്ള പ്രത്യേക കാൻസർ പരിശോധന സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നത്.


ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പെരുവ സെന്റ് മേരിസ് കാത്തലിക് പാരിഷ് ഹാളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തൻകാലാ നിർവഹിച്ചു. സ്തനാർബുദ, ഗർഭാശയഗള കാൻസറുകൾ നേരത്തേ കണ്ടെത്തി ചികിൽസിച്ചാൽ പൂർണമായും സുഖപ്പെടുത്താവുന്നതായതിനാൽ സ്ത്രീകൾ കാൻസർ പരിശോധനയ്ക്ക് സ്വയംസന്നദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിൽ ശൈലി ആപ്പ് വഴി നടത്തിയ സർവേയിൽ കണ്ടെത്തിയ സാധ്യതാപട്ടികയിൽ ഉള്ളവരിൽ ഭൂരിഭാഗം പേരും തുടർ പരിശോധനകൾക്ക് സന്നദ്ധരാകുന്നില്ലെന്നും അവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധന നടത്തണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.


കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു.  കാൻസർ സ്‌ക്രീനിങ് ക്യാമ്പിന്റെ ഉദ്ഘാടനം മുളക്കുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് വാസുദേവൻ നായർ നിർവഹിച്ചു. ജില്ലാ പഞ്ചായത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി , കാൻസർ പ്രോഗ്രാം നോഡൽ ഓഫീസർ ഡോ പി.എൻ. വിദ്യാധരൻ, ഞീഴൂർ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് ശ്രീകല ദിലീപ്, വെള്ളൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ.എൻ. സോണിക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, അറുനൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജി. സ്വപ്ന, ജനപ്രതിനിധികൾ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സി.ജെ. ജെയിംസ് എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories