The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മരിച്ച ജവാന്മാരുടെ ഭാര്യമാര്‍ രാജ്യദ്രോഹികളാണോ? എന്നെ ജയിലിൽ ഇടുന്നെങ്കിൽ ഇടട്ടെ; ആന്റോ ആന്റണി

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആന്റോ ആന്റണി എംപി. ബിജെപി ഉപാധ്യക്ഷനായിരുന്ന സത്യപാല്‍ മാലിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരും സമാന ആരോപണം ഉയര്‍ത്തിയിരുന…

Kerala14 Mar 2024, 5:15 PM 17,414
മരിച്ച ജവാന്മാരുടെ ഭാര്യമാര്‍ രാജ്യദ്രോഹികളാണോ? എന്നെ ജയിലിൽ ഇടുന്നെങ്കിൽ ഇടട്ടെ; ആന്റോ ആന്റണി
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആന്റോ ആന്റണി എംപി. ബിജെപി ഉപാധ്യക്ഷനായിരുന്ന സത്യപാല്‍ മാലിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരും സമാന ആരോപണം ഉയര്‍ത്തിയിരുന്നു. തനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട കെ സുരേന്ദ്രന്‍ അവര്‍ക്കെതിരെയും നടപടി ആവശ്യപ്പെടുമോയെന്നും ആന്റോ ആന്റണി ചോദിച്ചു.

'എനിക്കെതിരെ കേസെടുക്കട്ടെ. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്ന, നാല് സംസ്ഥാനങ്ങളിലെ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെതിരെ എന്താണ് കേസെടുക്കാത്തത്. ഗുരുതരമായ ആരോപണമാണ് സത്യപാല്‍ മാലിക് ഉയര്‍ത്തിയത്. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. മരണമടഞ്ഞ ജവാന്മാരുടെ ഭാര്യമാര്‍ ഇതേ ആരോപണം ഉയര്‍ത്തി. അവരും രാജ്യദ്രോഹികളാണോ? കെ സുരേന്ദ്രന്‍ പറയട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയാണെങ്കില്‍ ചെയ്യട്ടെ. തന്റേടം ഉണ്ട്. ഇതൊക്കെ കണ്ട് തന്നെയാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.' റിപ്പോര്‍ട്ടര്‍ ടി വി അശ്വമേധത്തിലായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം.

പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്ക് എന്താണെന്നായിരുന്നു ആന്റോ ആന്റണി ചോദിച്ചത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപി എന്തും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് പുല്‍വാമ ആക്രമണം. കേന്ദ്രം അറിയാതെ പുല്‍വാമയിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കില്ല. അന്നത്തെ കശ്മീര്‍ ഗവര്‍ണര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. ഇന്ത്യന്‍ ടെറിറ്ററിക്കുള്ളില്‍ നടന്ന സ്‌ഫോടനമാണ് പുല്‍വാമയിലേത്. ഇത്രയും ആര്‍ഡിഎക്‌സുമായി ഗവണ്‍മെന്റിന്റെ സംവിധാനം അറിയാതെ ആര്‍ക്കും കടന്ന് ചെല്ലാന്‍ കഴിയില്ല. 42 ജവാന്‍മാരുടെ ജീവന്‍ കേന്ദ്രം ബലി കൊടുത്തുവെന്നും ജവാന്‍മാരെ റോഡിലൂടെ മനപൂര്‍വ്വം നടത്തിച്ചുവെന്നുമായിരുന്നു ആന്റോ ആന്റണിയുടെ ആരോപണം. പരാമര്‍ശത്തില്‍ എംപിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Share this story

Share

Related Stories