The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലുവ മഹാശിവരാത്രി: സുരക്ഷയൊരുക്കാന്‍ പോലീസ് സജ്ജം

ആലുവ മഹാശിവരാത്രിയോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന. ശിവരാത്രിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിവിധ…

Kerala01 Mar 2024, 10:25 PM 25,446
ആലുവ മഹാശിവരാത്രി: സുരക്ഷയൊരുക്കാന്‍ പോലീസ് സജ്ജം

ആലുവ മഹാശിവരാത്രിയോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന. ശിവരാത്രിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.


ആലുവ മണപ്പുറത്ത് ആഘോഷങ്ങള്‍ കഴിയുന്നതു വരെ പോലീസിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇവിടെ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാകും. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ പത്ത് ഡി.വൈ.എസ്.പി.മാര്‍ സുരക്ഷാ ചുമതലയിലുണ്ടാകും. മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സേനയുടെ സേവനം സജ്ജമാക്കും. ഗതാഗതക്കുരുക്കും ജനത്തിരക്കും നിയന്ത്രിക്കാന്‍ വിപുലമായ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.


വിവിധ വകുപ്പുകളുടെ ഏകോപനവും വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട മുന്നൊരുക്ക പ്രവൃത്തികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഏറ്റവും മികച്ച രീതിയില്‍ പരിപാടി നടപ്പിലാക്കാന്‍ എല്ലാവരും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍ , തഹസീല്‍ദാര്‍ രമ്യ.എസ്.നമ്പൂതിരി, ഡിവൈഎസ്പി മാരായ എ. പ്രസാദ്, വി.എസ്.നവാസ്, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജെറി ജോസഫ്, മൈനര്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ ജെറിന്‍ ജോസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജിത് കുമാര്‍, കെ.എസ്.ഇ.ബി ഓഫീസര്‍ കെ എ പ്രദീപ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.വി സരള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.സുരേഷ് ,ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ.ബിരഘു, വാട്ടര്‍ അതോറിറ്റി എ.ഇ. സൗമ്യ സുകുമാരന്‍, പി ഡബ്ലിയു ഓവര്‍സിയര്‍ ടി.കെ സ്മിത, ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ സി.ജി ഷാജി, ഹെല്‍ത്ത് ഓഫീസര്‍ ജി.സുനിമോള്‍, എം.വി.ഐ താഹിറുദ്ദീന്‍,തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.


Share this story

Share

Related Stories