The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാർഷിക വിദ്യാർഥികളുടെ പാഠ്യഭാഗമായി കൃഷി മാറണം: മന്ത്രി

മിനി മോഡൽ പൂപ്പൊലി 365 ദിവസവുംകാർഷിക കോളേജുകളിൽ വിദ്യാർത്ഥികളുടെ പാഠ്യഭാഗമായി കൃഷി മാറണമെന്നും വിദ്യാർത്ഥികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും റവന്യൂ-ഭവന നിര്‍മ്മാ…

Kerala16 Jan 2024, 3:10 AM 34,098
കാർഷിക വിദ്യാർഥികളുടെ പാഠ്യഭാഗമായി കൃഷി മാറണം: മന്ത്രി

മിനി മോഡൽ പൂപ്പൊലി 365 ദിവസവും


കാർഷിക കോളേജുകളിൽ വിദ്യാർത്ഥികളുടെ പാഠ്യഭാഗമായി കൃഷി മാറണമെന്നും വിദ്യാർത്ഥികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾ വയലുകളിൽ ഇറങ്ങി

പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറിയാൽ പുതു തലമുറക്ക് കൃഷിയും കൃഷി സാധ്യതകളെക്കുറിച്ചും നല്ല ബോധ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൂപ്പൊലി മിനി മോഡലാക്കി 365 ദിവസവും ജനങ്ങൾക്ക് കാണാൻ കഴിയുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും.


മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാകുന്ന തരത്തിലേക്ക് പൂപ്പൊലി മാറണമെന്നും അതിനായി ചർച്ചകൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. പൂപ്പൊലി സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തി. ജില്ലയിലെ വിനോദസഞ്ചാര – സാമ്പത്തിക മേഖലകളിലെ ഉന്നമനത്തിന് പൂപ്പൊലിയിലൂടെ സാധിച്ചു. സംസ്ഥാനത്തെ കാർഷിക മേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന വിളയിടാധിഷ്ഠിത മാസ്റ്റർ പ്ലാൻ കർഷകർക്ക് ഏറെ ഉപകാരപ്രദമാണ്. സംരംഭകരായി കർഷകരെ വളർത്തിയെടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേർത്തു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായ പരിപാടിയിൽ ഒ.ആർ കേളു എം.എൽ.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ, കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ബി.അശോകൻ, കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ, അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ.സി.കെ. യാമിനി വർമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories