The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നാലുവർഷ ബിരുദം മൂന്നാം സെമസ്റ്ററിലേക്ക്; മുന്നൊരുക്ക യോഗങ്ങൾക്ക് 22ന് തുടക്കം

സംസ്ഥാനത്തെ കലാലയങ്ങളിൽ ആരംഭിച്ച നാലുവർഷ ബിരുദ പരിപാടി ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തിയാക്കി രണ്ടാംവർഷത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായി വിപുലമായ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂ…

Kerala10 Apr 2025, 3:35 AM 18,451
നാലുവർഷ ബിരുദം മൂന്നാം സെമസ്റ്ററിലേക്ക്; മുന്നൊരുക്ക യോഗങ്ങൾക്ക് 22ന് തുടക്കം

സംസ്ഥാനത്തെ കലാലയങ്ങളിൽ ആരംഭിച്ച നാലുവർഷ ബിരുദ പരിപാടി ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തിയാക്കി രണ്ടാംവർഷത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായി വിപുലമായ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവകലാശാലകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ആസൂത്രണയോഗം ഏപ്രിൽ 22ന് രാവിലെ പത്തുമണിക്ക് കേരള സർവകലാശാല സെനറ്റ് ചേമ്പറിൽ ചേരും.


വിദ്യാർത്ഥികൾക്ക് കോളേജുകളും സർവകലാശാലകളും മാറാനും മേജർ വിഷയത്തിൽ മാറ്റം വരുത്താനും അവസരങ്ങളോടെയാണ് നാലുവർഷ ബിരുദപരിപാടിയുടെ മൂന്നാം സെമസ്റ്ററിന് തുടക്കമാവുക. ഇതിന്റെയും, മിടുക്കരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ കാലയളവിൽ ബിരുദപഠനം പൂർത്തിയാക്കാൻ അവസരം നൽകുന്ന എൻ മൈനസ് വൺ സംവിധാനത്തിന്റെയും വിശദമായ മുന്നൊരുക്കമാണ്  സർവകലാശാല പ്രതിനിധികളുടെ യോഗത്തിന്റെ മുഖ്യ ലക്ഷ്യം. അടുത്ത വർഷത്തെ ഏകീകൃത അക്കാദമിക് കലണ്ടർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ആസൂത്രണം ചെയ്യും. ലഹരിവിരുദ്ധ ക്യാമ്പയിൻ, വിജ്ഞാനകേരളം പദ്ധതി എന്നിവ കൂടി യോഗത്തിന്റെ അജണ്ടയാവും. സർവകലാശാല വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, സിണ്ടിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.


തുടർന്ന് ഏപ്രിൽ 29ന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗവും തിരുവനന്തപുരത്ത് ചേരും. അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ യോഗവും പിറകെ വിളിച്ചുചേർക്കും.


അടുത്ത വിദ്യാഭ്യാസ വർഷത്തിലെ കലാലയ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കമായാണ് ഈ യോഗങ്ങൾ വിളിച്ചുചേർക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ലഹരിവിരുദ്ധ ക്യാമ്പയിൻ, വിദ്യാർത്ഥികൾക്ക് തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്ന വിജ്ഞാനകേരളം പദ്ധതി എന്നിവ വിപുലീകരിക്കുന്നതിനുള്ള രൂപരേഖ ഈ യോഗങ്ങളിൽ തയ്യാറാക്കും – മന്ത്രി പറഞ്ഞു.


Share this story

Share

Related Stories