The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ 2000 വിദ്യാർത്ഥികൾ പങ്കെടുക്കും

ഫെബ്രുവരി 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനിയിൽപങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ പകുതി പെൺകുട്ടികൾ50 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാംനവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമ…

Kerala05 Feb 2024, 6:35 PM 16,254
നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ 2000 വിദ്യാർത്ഥികൾ പങ്കെടുക്കും

ഫെബ്രുവരി 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ


പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ പകുതി പെൺകുട്ടികൾ


50 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം




നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെട്ട 10 വ്യത്യസ്ത മേഖലയിൽ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ആദ്യത്തേത്-വിദ്യാർത്ഥികളുമായുള്ള മുഖമുഖം-ഫെബ്രുവരി 18 ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടി 1.30 വരെ നീളും.


ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള 2000 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് ഇത് സംബന്ധിച്ചു കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി. വകുപ്പിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളിലുംപെട്ട, ഓരോ കോളേജിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം.


വിദ്യാർത്ഥി യൂണിയൻ ഉള്ള കോളേജുകളിൽ നിന്നും രണ്ട് പേരും ഇല്ലാത്ത കോളേജിൽ നിന്നും ഒരു വിദ്യാർത്ഥി വീതവും പങ്കെടുക്കണം. ആകെയുള്ള വിദ്യാർത്ഥികളിൽ പകുതി പെൺകുട്ടികൾ ആയിരിക്കണം. വകുപ്പിന് കീഴിൽ അല്ലാത്ത കേരള കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കും


ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കി അവർക്കത് എത്തിച്ചു നൽകുന്നതിന്റെ ഭാഗമായാണ് മുഖാമുഖമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. “വിദ്യാർത്ഥികൾ കേരളം വിടുന്നു എന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്ന സമയമാണിത്. നാം നടപ്പാക്കാൻ പോകുന്ന നാല് വർഷത്തെ ബിരുദ കോഴ്സ് കലാലയങ്ങളെ കൂടുതൽ സർഗ്ഗത്മകമാക്കുമെന്നാണ് കരുതുന്നത്. ഇതൊക്കെയും ഫെബ്രുവരി 18 ന് ചർച്ച ചെയ്യും,” മന്ത്രി വ്യക്തമാക്കി.


പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഈ മാസം 10നകം നൽകണമെന്ന് പരിപാടിയുടെ നോഡൽ ഓഫീസർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ പറഞ്ഞു. വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ഒരു പുറത്തിൽ കവിയാതെ എഴുതി അപ് ലോഡ് ചെയ്യണം. അതിൽ നിന്ന് തെരഞ്ഞെടുത്ത 50 പേർക്ക് മുഖമുഖത്തിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാം.


മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം 10 വിദ്യാഭ്യാസ വിചക്ഷണൻമാർ വേദി പങ്കിടും. ഇവർ ഓരോരുത്തരും മൂന്ന് മിനിറ്റ് നേരം സംസാരിക്കും.


സംഘാടക സമിതി യോഗത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്പ്, സച്ചിൻ ദേവ് എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ഗവാസ്, അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, വാർഡ് മെമ്പർ രമ്യ സന്തോഷ്‌, എ പ്രദീപ്‌ കുമാർ, കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ പി പ്രിയ, പി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.


മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ രക്ഷാധികാരികളായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി ഡോ ആർ ബിന്ദു ചെയർപേഴ്സണും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ജനറൽ കൺവീനറുമാണ്. കെ സുധീർ ആണ് കോർഡിനേറ്റർ.


Share this story

Share

Related Stories