The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജില്ലയില്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 11562 വിദ്യാര്‍ഥികൾ

കൂടുതല്‍ കുട്ടികള്‍ കല്ലാറില്‍; കുറവ് എഴുകുംവയലില്‍മാര്‍ച്ച് നാല് മുതല്‍ 25 വരെ നടക്കുന്ന ഈ വര്‍ഷത്തെ എസ്എസ്എല്‍സി പൊതുപരീക്ഷയുമായി ബന്ധപ്പെട്ട…

Kerala28 Feb 2024, 8:45 PM 15,263
ജില്ലയില്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 11562 വിദ്യാര്‍ഥികൾ

കൂടുതല്‍ കുട്ടികള്‍ കല്ലാറില്‍; കുറവ് എഴുകുംവയലില്‍


മാര്‍ച്ച് നാല് മുതല്‍ 25 വരെ നടക്കുന്ന ഈ വര്‍ഷത്തെ എസ്എസ്എല്‍സി പൊതുപരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായി. ഇത്തവണ 6064 ആണ്‍കുട്ടികളും 5498 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11562 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. എസ്.സി വിഭാഗത്തില്‍ നിന്ന് 1567 കുട്ടികളും എസ്.ടി വിഭാഗത്തില്‍ നിന്ന് 590 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്തവണയും കല്ലാര്‍ സര്‍ക്കാര്‍ എച്ച്എസ്എസാണ് മുന്നില്‍. 354 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുറവ് കുട്ടികള്‍ എഴുകുംവയല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ്. രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതുന്നു.


എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കരിമണ്ണൂര്‍ എസ്.ജെ.എച്ച്.എസിലാണ്. 378 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുറവ് മുക്കുളം എസ്ജിഎച്ച്എസിലാണ്. രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ.


ചോദ്യപേപ്പറുകളുടെ തരംതിരിക്കല്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തരംതിരിക്കല്‍ പൂര്‍ത്തിയായാല്‍ ജില്ലാ ട്രഷറി, സബ് ട്രഷറികള്‍, ബാങ്കുകള്‍ എന്നീ ക്‌ളസ്റ്ററുകളിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുക. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 17 ക്ലസ്റ്ററുകളും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 29 ക്ലസ്റ്ററുകളുമാണുള്ളത്.


 


Share this story

Share

Related Stories