പോലീസുകാർ അതിമാനുഷരാണെന്ന് ധരിക്കരുത്; സിപിഐഎം ഏരിയ സെക്രട്ടറിയെ പിന്തുണച്ച് വിടി ബൽറാം
കൊച്ചി : സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും എസ്ഐ അമൃത് രംഗനു തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായതിനെതിരെ വി.ടി.ബൽറാം എംഎൽഎ. ഫോൺ സംഭാഷണം മനഃപൂർവം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയാറായിട്ടുണ്ടെങ്കിൽ അതു നിസ്സാരമായി കാണേണ്ട കാര്യമല്ലെന്നു ബൽറാം സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അതു റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :