യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത്: മുഖ്യപ്രതികൾ പിടിയിൽ
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ അഖിലിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ മുഖ്യ പ്രതി ശിവരഞ്ജിത്ത്, നസീം എന്നിവർ പിടിയിലായി. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടിൽവെച്ചാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇവർ പിടിയിലായത്. കുളത്തൂപ്പുഴ ഏഴംകുളം മാർത്താണ്ഡൻകര നിർമാല്യത്തിൽ അദ്വൈത് (19), കിളിമാനൂർ പാപ്പാല ആദിൽ മൻസിലിൽ ആദിൽ മുഹമ്മദ് (20), നെയ്യാറ്റിൻകര നിലമേൽ ദീപ്തി ഭവനിൽ ആരോമൽ (18), നേമം ശിവൻകോവിൽ ലെയ്ൻ എസ്.എൻ. നിവാസിൽ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകൽത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.