യുഎപിഎ ബില്‍ ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി: നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം കൂടുതല്‍ ശക്തമാക്കാനുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍. ആഭ്യന്ത മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കും. ലോകസഭ ബില്‍ പാസാക്കിയിരുന്നു. നിലവില്‍ ഗ്രൂപ്പുകളേയോ സംഘടനകളേയോ മാത്രമേ ഭീകര സംഘടന എന്ന് മുദ്ര കുത്താനാകുകയുളളൂ. പുതിയ ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വ്യക്തിയെ ഭീകരനായി പരിഗണിക്കാനുള്ള അധികാരം ലഭിക്കും.
എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലിന് ഭീകരനെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അധികാരവും ബില്‍ നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം ബില്ലിന് എതിര്‍ത്ത് രംഗത്തു വന്നിരുന്നു. എന്നാല്‍ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നും ബിജെപി ഈ ബില്ലില്‍ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.