ട്യൂഷന് സ്കൂൾ തുറന്നതിനു ശേഷം; അത്യാവശ്യമെങ്കില്‍ ഓണ്‍ലൈനില്‍ ആകാം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സ്വകാര്യ ട്യൂഷന് സെന്ററുകള്‍ ക്ലാസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ ട്യൂഷന് അനുവദിക്കാനാകില്ല. സ്കൂള്‍ തുറക്കുന്ന മുറയ്ക്കു മാത്രമെ ട്യൂഷനും അനുവദിക്കാനാകൂ. നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാവും. അതേസമയം, അതാവശ്യമാണെങ്കില്‍ ഓണ്‍ലൈന്‍ ട്യൂഷന് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.