രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി ചൊവ്വാഴ്ച കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 12.30-ന് രാഹുല്‍ കണ്ണൂരില്‍ വിമാനമിറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം വയനാട്ടിലെ മാനന്തവാടിയിലേക്കുപോകും. കണ്ണൂര്‍ ജില്ലയില്‍ രാഹുലിന് പ്രത്യേക പരിപാടികള്‍ ഇല്ല.
വയനാട്ടിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ എത്തുന്നത്. മൂന്നുദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ 30-ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും.