Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

ഇഡാലിയ ചുഴലിക്കാറ്റ്‌ ഫ്ലോറിഡയിൽ തീരംതൊട്ടു ; 2 മരണം

08 May 2021 10:39 PM

കണ്ണൂര്‍ :കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് താങ്ങാവാന്‍ കോള്‍ സെന്ററുമായി കണ്ണൂര്‍ കോര്‍പറേഷന്‍. ലോക്ക്ഡൗണ്‍ വേളയില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അത്യാവശ്യ മരുന്നുകള്‍, വീട്ടാവശ്യങ്ങള്‍ക്കായുള്ള മത്സ്യവും മാംസവും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍, കൊവിഡ് രോഗികള്‍ക്കുള്ള സഹായം തുടങ്ങിയവ മുടക്കമില്ലാതെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം കോര്‍പ്പറേഷന്‍ കോള്‍ സെന്റര്‍ വഴി ഒരുക്കിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ പരിധിലുള്ളവര്‍ക്കാണ് നിലവില്‍ ഇതിന്റെ സേവനം ലഭിക്കുക. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി അഞ്ച് പേര്‍ വീതം 24 മണിക്കൂറും കര്‍മനിരതരാണ്. ആവശ്യക്കാര്‍ സാധനങ്ങള്‍ക്കായി ഫോണില്‍ വിളിച്ച്‌ പറയുന്ന മുറയ്ക്ക് അത് രേഖപ്പെടുത്തി ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍ക്ക് ലിസ്റ്റ് കൈമാറുകയാണ് ചെയ്യുന്നത്. ഓരോ വാര്‍ഡ് കൗണ്‍സിലറുടെയും നേതൃത്വത്തില്‍ ആറു പേരടങ്ങുന്ന സന്നദ്ധപ്രവര്‍കരുടെ സംഘം ഇവ സമാഹരിച്ച്‌ വീടുകളില്‍ എത്തിച്ച്‌ നല്‍കും.

സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി കോള്‍ സെന്ററിലെ 8075195462, 8075464303, 8075441507, 7012841616 എന്നീ നമ്ബറുകളിലേക്ക് വിളിക്കാം. മുരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറുടെ കുറിപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 8075333370 എന്ന നമ്ബറിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചാല്‍ മതിയാവും. ഇതേ മാതൃകയില്‍ ജില്ലയിലെ നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും ഹോം ഡെലിവറി സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ സേവനം ഉപയോഗപ്പെടുത്തിയാണ് ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration