സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല
തിരുവനന്തപുരം: കോവിഡ് മൂലം അടച്ച സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്ന് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഇന്ന് തീയറ്റര്‍ തുറക്കില്ല. തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് ചേരുന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ഈ യോഗത്തിന് ശേഷമാകും സംസ്ഥാനത്ത് എന്ന് തീയറ്റര്‍ തുറക്കുമെന്ന് തീരുമാനിക്കുക. തീയറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പകുതി ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതും ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയില്‍ ഇളവുകള്‍ നല്‍കാതെ തിയറ്ററുകള്‍ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകള്‍ പറയുന്നത്.ഇതെല്ലം ഇന്ന് 11 മണിക്ക് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. വൈകുന്നേരം നാല് മണിക്ക് പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച് . രാവിലെ 9 മണിമുതല്‍ രാത്രി 9 മണി വരെ മാത്രമെ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
ജീവനക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ഹാജരാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമെ ആള്‍ക്കാരെ ഇരുത്താന്‍ പാടുള്ളുവെന്നും അറിയിപ്പില്‍ വ്യക്തമാക്കി.