തമിഴ്നാട്ടില്‍ സ്ഥിതി ഗുരുതരം ; കോവിഡ് മൂലമുള്ള മരണസംഖ്യ പതിനായിരം കടന്നു
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ 68 പേരാണു മരിച്ചത്. ആകെ മരണം 10,052.മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് 8352 പേര് മരിച്ചു. ഇന്നലെ 5088 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 6,40,943. ഇന്നലെ 87,341 സാംപിളുകള്‍ പരിശോധിച്ചു. തമിഴ്നാട്ടില്‍ ആകെ പരിശോധന 80.44 ലക്ഷമായി.
അതേസമയം രാജ്യത്ത് 8,524 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.ഇതോടെ ആകെ രോഗികളുടെ എണ്ണം 68,35,656 ആയി ഉയര്‍ന്നു. ഇതില്‍ 9,02,425 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. 58,27,705 പേര് രോഗമുക്തി നേടി.രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 971 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,05,526 ആയി.